പരിശുദ്ധ ത്രിത്വം: സെമിനാർ മാർച്ച് ഒന്നിന്
വയനാട് : ക്രൈസ്തവ വിശ്വാസത്തിൻ്റെ ആണിക്കല്ലായ പരിശുദ്ധ ത്രിത്വോപദേശം ചോദ്യം ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ‘ത്രിത്വം : ഒരു പഠനം’ എന്ന പേരിൽ സെമിനാർ നടക്കുന്നു.
മാർച്ച് ഒന്ന് ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.45 ന് സൂം പ്ലാറ്റ് ഫോമിലാണ് പ്രോഗ്രാം.

ത്രിയേകത്വം ഒരു സമസ്യയോ? അതോ അതിസങ്കീർണ്ണമോ?
ദൈവംഏകനെങ്കിൽ എങ്ങനെ മൂന്നാകും?യഹോവസാക്ഷികളു
ടെയും മറ്റും ചോദ്യങ്ങൾക്ക് മുൻപിൽ നാം പതറാറുണ്ടോ?
ക്രൈസ്തവരുടെ ത്രിയേകത്വ വിശ്വാസം മൗഢ്യമോ?ലളിതമായ വിശദീകരണവുമായി ഒരു സെമിനാർ.
ക്രൈസ്തവ പ്രഭാഷകൻ വീയപുരം ജോർജ്ജുകുട്ടി ഉദ്ഘാടനം ചെയ്യും.
അപ്പോളജിസ്റ്റ് അനിൽ കൊടിത്തോട്ടം,
പൂണെ യൂണിയൻ ബിബ്ലിക്കൽ സെമിനാർ പുതിയനിയമ വിഭാഗം തലവൻ ഡോ.ജോർജ് ഫിലിപ്പ് തുടങ്ങിയവർ സെഷനുകൾ നയിക്കും.ചർച്ചയും ശ്രോതാക്കളുടെ തത്സമയ ചോദ്യത്തിനുള്ള ഉത്തരങ്ങളും ഉണ്ടാകും.
Download Our Android App | iOS App
Zoom ID: 897 0383 8818
(Passcode ആവശ്യമില്ല.)