യുഎസ് വ്യോമസേനയിൽ മേജറായി കൊല്ലം കരീപ്രക്കാരൻ ഡോ.പ്രിൻസ് ഫിലിപ്പ്

കൊല്ലം :യു.എസ് വ്യോമസേനയിൽ മേജറായി കൊല്ലം സ്വദേശിയായ ഡോ.പ്രിൻസ് ഫിലിപ്പിന് സ്ഥാനക്കയറ്റം ലഭിച്ചു.

post watermark60x60

കരീപ്ര ഏ.ജി സഭാംഗവും,കുണ്ടറ കരീപ്ര കുഴിക്കര പ്രെയ്‌സ് കോട്ടേജിൽ ഡോ.പ്രിൻസ് ഫിലിപ്പാണ് യുഎസ് വ്യോമസേനയിലെ മെഡിക്കൽ കോറിൽ ഉന്നത പദവിയിലെത്തിയത്.
പാസ്റ്റർ.ഫിലിപ്പ്കുട്ടിയുടെയും,റോസിന്റെയും മകനായ പ്രിൻസ്,കുണ്ടറ എം.ജി.ഓ സ്‌കൂളിലെ പഠനത്തിനുശേഷം കിർഗിസ്ഥാനിലെ ഇന്റർനാഷണൽ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും യു.എസിൽ നിന്നും എംഡിയും കരസ്ഥമാക്കിയ ശേഷം 2019 ലാണ് വ്യോമസേനയിൽ ക്യാപ്റ്റനായി ചേർന്നത്. സിപ്പോറയാണ് ഭാര്യ. ദെബോര,എലയ്ജ,നെഹമ്യാ എന്നിവരാണ് മക്കൾ. കുടുംബമായി ഇപ്പോൾ അമേരിക്കയിൽ ന്യൂജെഴ്സിയിൽ താമസിക്കുന്നു.

മൂത്ത സഹോദരൻ പാസ്റ്റർ. ചാൾസ് ഫിലിപ്പ് യു.എ.ഇയിൽ ഭാര്യ ഷോണയോടും മക്കളായ ജെറമി, ജോആനോടും ഒപ്പം ന്യൂലൈഫ് ഇംഗ്ലീഷ് ചർച്ചിൻ്റെ പാസ്റ്ററായി സേവനം ചെയ്യുന്നു.

-ADVERTISEMENT-

You might also like