പാസ്റ്റർ ടി മത്തായിയുടെ ഭാര്യ മേഴ്സി മത്തായി(65) വാഹനാപകടത്തിൽ മരിച്ചു

KE News Desk l Thiruvalla, Kerala

post watermark60x60

പത്തനംതിട്ട: സ്കൂട്ടറിനു പിന്നിൽ ടിപ്പർ ഇടിച്ച് റോഡിലേക്ക് വീണ കോന്നി സ്വദേശിനി മരിച്ചു. കോന്നി മങ്ങാരം പൊന്തനാംകുഴിയിൽ വീട്ടിൽ പാസ്റ്റർ റ്റി. മത്തായിയുടെ ഭാര്യ മേഴ്സി മത്തായി (65) ആണ് മരിച്ചത്.
എം.സി റോഡിൽ തിരുവല്ലയ്ക്ക സമീപം ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിൽസ സംബന്ധമായ ആവശ്യകൾക്ക് പോയി മടങ്ങുകയായിരുന്ന ദമ്പതികളുടെ സ്കൂട്ടറിലേക്ക് അതേ ദിശയിൽ വന്ന സ്വകാര്യ നിർമ്മാണ കമ്പനിയുടെ ടിപ്പർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ റോഡിന്റെ ഇരു വശങ്ങളിലേക്കും വിഴുകയായിരുന്നു. റോഡിലേക്ക് വീണ മേഴ്സിയുടെ ശരീരത്തിലൂടെ ടിപ്പർ കയറിയാണ് മരണം.
പിന്നീട് തിരുവല്ലയിൽ നിന്നുമുള്ള ഫയർഫോഴ്സ എത്തിയാണ് മൃതദേഹം പുറതെടുത്തത്. ഭർത്താവ് മത്തായിക്ക് നിസാര പരിക്കുകൾ മാത്രമേ ഉള്ളു. തിരുവല്ല പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുേമോർട്ടത്തിനു ശേഷം ബന്ധുകൾക്ക് വീട്ട് നൽകും.

-ADVERTISEMENT-

You might also like