ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ: ‘ക്രൈസ്തവ സഭ വർത്തമാനവും ഭാവിയും’ സംവാദം ഫെബ്രുവരി 21 ന്

KE News Desk l Muscat

മസ്കറ്റ്: ക്രൈസ്തവ സമൂഹത്തിന്റെ വർത്തമാനകാല പ്രതിസന്ധികൾ ചർച്ചചെയ്യുന്ന ഓൺലൈൻ സംവാദം ഫെബ്രുവരി 21 ന് നടക്കും. ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ സമ്മേളനവേദി സൂം പ്ലാറ്റ്ഫോമാണ്. സഭ നേരിടുന്ന കോവിഡാനന്തര പ്രതിസന്ധി, യുവജന പങ്കാളിത്തം, വിശ്വാസപരിശീലനം, ക്രൈസ്തവ ഐക്യം എന്നിവ ചർച്ചയാകും.

ക്രൈസ്തവ എഴുത്തുപുര ജനറൽ ജോയിന്റ് സെക്രട്ടറി ഇവാ ഫിന്നി കാഞ്ഞങ്ങാട് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ക്രൈസ്തവ പ്രഭാഷകനും പ്രബന്ധാവതരകനുമായ പാസ്റ്റർ ജെയിസ് പാണ്ടനാട് പ്രമേയം അവതരിപ്പിക്കും. വേദാധ്യാപകനും എഴുത്തുകാരനുമായ ഡോ. സാബു പോൾ ചർച്ച നയിക്കും. ഫെബ്രുവരി 21 തിങ്കൾ, ഒമാൻ സമയം വൈകിട്ട് 8 മണി ( ഇന്ത്യൻ സമയം 9 30 pm) മുതലാണ് മീറ്റിംഗ് നടക്കുന്നത്. ശുശ്രൂഷകൻമാർ, സഭാ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

Meeting ID: 844 9748 4251
Passcode: KEO

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.