പാസ്റ്റർ എം.ദാനിയേലിന്റെ ഭാര്യ തങ്കമ്മ റെയ്ച്ചൽ ദാനിയേൽ (86) അക്കരെ നാട്ടിൽ

KE News Desk l Thrissur, Kerala

ചാലക്കുടി: ചാലക്കുടിയിലെ ആദ്യത്തെ പെന്തക്കോസ്ത് ശുശ്രൂഷകനും ഐപിസി ചാലക്കുടി ബഥേൽ, നായരങ്ങാടി എബനേസർ എന്നീ സഭകളുടെ പ്രാരംഭ പ്രവർത്തകനുമായിരുന്ന പരേതനായ പാസ്റ്റർ എം. ദാനിയേലിന്റെ ഭാര്യ തങ്കമ്മ റെയ്ച്ചൽ ദാനിയേൽ (86) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ ഫെബ്രു.15 ചൊവ്വ
രാവിലെ 9 മുതൽ 11.30 വരെ നായരങ്ങാടിയിലുള്ള ഭവനത്തിൽ നടത്തി 12 മണിക്ക് നായരങ്ങാടിയിലുള്ള കുടുംബകല്ലറയിൽ സംസ്കരിക്കും. ചാലക്കുടിയിലെ സുവിശേഷ മുന്നേറ്റത്തിനും സഭാ വളർച്ചയ്ക്കും ഭർത്താവിനൊടൊപ്പം ഏറെ പ്രയത്നിച്ചു. സുവിശേഷ പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്നു.

മക്കൾ: സാറാമ്മ, റവ. എബ്രഹാം (യു.കെ), റിബേക്ക, പാസ്റ്റർ ജോൺസൺ (ഐപിസി, ചാലക്കുടി ഫിലദൽഫിയ സഭ ശുശ്രൂഷകൻ), ഇവാ.ബോബു (ഐ.സി.പി.എഫ് നോർത്ത് കേരള റീജണൽ സെക്രട്ടറി), ലൈസാമ്മ, ജോഷ്വ(യു.കെ)
മരുമക്കൾ: ഡോ. സാറാ എബ്രഹാം, പാസ്റ്റർ പി.ജെ. ജോസ്, ഡോളി ജോൺസൺ, ഡോ. ടീന ബോബു, സെലിൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.