ദില്ലിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

KE News Desk l Delhi, India

ദില്ലി: ദില്ലിയിലെ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുദിച്ചു. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി നല്‍കി.

post watermark60x60

9 മുതല്‍ 12 ക്ലാസുകള്‍ ഫെബ്രുവരി 7 മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. വാക്സീന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്ക് സ്കൂളുകളില്‍ പ്രവേശനമുണ്ടാകില്ല. ജിമ്മുകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനാനുമതിയുണ്ട്. രാത്രി കര്‍ഫ്യു 11 മണി മുതല്‍ പുലര്‍ച്ചെ 5 മണിവരെയായിരിക്കും. കൊവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് തീരുമാനം.

-ADVERTISEMENT-

You might also like