പി.ഡബ്ല്യൂ.സി കോട്ടയം ജില്ലാ വാർഷിക പ്രവർത്തന മാർഗ രേഖ പുറത്തിറക്കി

കോട്ടയം: പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ വനിതാ വിഭാഗമായ പി ഡബ്ല്യൂ സിയുടെ കോട്ടയം ജില്ലാ ഈ വർഷത്തെ പ്രവർത്തന മാർഗരേഖ പുറത്തിറക്കി. കോട്ടയം ജില്ലാ പ്രസിഡന്റ്‌ ഷേർലി ഷാജി മാർഗ രേഖ പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി മിനി സാജു ആദ്യ മാർഗ രേഖ പി സി ഐ കോട്ടയം ജില്ലാ സെക്രട്ടറി പാസ്റ്റർ ടി വി തോമസിന് കൈമാറി. കർമ പരിപാടികൾ ഈ പ്രവർത്തന വർഷം നടത്തുവാനാണ് തീരുമാനം എന്ന് വൈസ് പ്രസിഡന്റ്‌ ജെസ്സി അച്ചൻകുഞ്ഞു അറിയിച്ചു. മാർഗ രേഖക്ക് പി ഡബ്ല്യൂ സി കേരള സ്റ്റേറ്റ് പ്രസിഡന്റ്‌ ഷോളി വർഗീസും, സ്റ്റേറ്റ് സെക്രട്ടറി ജോയ്‌സ് സാജനും ആശംസകൾ അറിയിച്ചു.

1. ഉപവാസ പ്രാർത്ഥന (എല്ലാ മാസവും)
2. വനിതാ മതിൽ (മാർച്ച്‌ 8 വനിതാ ദിനത്തിൽ )
3. അടുക്കള പച്ചക്കറി തോട്ടം, വിത്തും വളവും വിതരണം ചെയ്യും
4. പരസ്യ യോഗം, എല്ലാ മാസവും
5. ശുചീകരണ യജ്‌ഞം, ഒക്ടോബർ 2 ന്
6. തലന്റ് പരിശോധന, വനിതാ കലാമേള
7. ഫെബ്രുവരി 14, പ്രത്യേക പ്രോഗ്രാം
8. പാചക മത്സരം
9.വനിതാ സെമിനാറുകൾ, (സ്ത്രീ ധന പീഡനം, ഗാർഹിക പീഡനം… )
10. ട്രാക്ട് വിതരണം
11.വയോജന സംരക്ഷണ പ്രത്യേക പരിപാടി
12. വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങൾ
13. ബോട്ട് സുവിശേഷ യാത്രകൾ
14. സാമൂഹ്യ തിന്മകൾക്ക് എതിരെ പ്രതിക്ഷേത പരിപാടികൾ
15. രക്തദാന യൂണിറ്റുകൾ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading