ഞായറാഴ്ച ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം : ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ

KE News Desk l Adoor, Kerala

അടൂർ: കേരളത്തിൽ കഴിഞ്ഞ ചില ആഴ്ചകളായി ഞായറാഴ്ചകളിൽ മാത്രം ലോക്ക് ഡൗൺ തുല്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മൂലം ക്രൈസ്തവ സഭകളിൽ ആരാധനകൾ നടക്കുന്നില്ല.
ഞായാറാഴ്ച മാത്രം നടത്തുന്ന ലോക്ക്ഡൗൺ കൊണ്ട് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ പ്രയോജനമില്ലെന്നും നിയന്ത്രണങ്ങൾ തുടരുന്നത് പുനഃപരിശോധിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധന നടത്താൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ച് ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രമേയം പാസ്സാക്കി.
ക്രൈസ്തവ എഴുത്തുപുര കേരള പ്രസിഡന്റ് ഡോ. പീറ്റർ ജോയിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കേരള സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ പ്രമേയം അവതരിപ്പിച്ചു. ശ്രദ്ധ ഡയറക്ടർ ജിനു വർഗീസ്, ജോയിൻ ഡയറക്ടർ സുജ സജി, കേരള വൈസ് പ്രസിഡണ്ടുമാരായ പാസ്റ്റർ ബെന്നി ജോൺ, ഡോ ബെൻസി ജി ബാബു, ജോയിൻ സെക്രട്ടറിമാരായ ജെയ്സു വി ജോൺ, ഷോളി വർഗീസ്, ട്രഷറർ പാസ്റ്റർ ബെൻസൺ വി യോഹന്നാൻ, മീഡിയ കൺവീനർ കോഡിനേറ്റർ ബിനിഷ് ബി. പി , എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയ പാസ്റ്റർ ബ്ലെസ്സൻ പി ബി, ശമുവേൽ ജോർജ്, അമൽ മാത്യു, പാസ്റ്റർ ബിൻസൺ ബാബു ജിനീഷ് പുനലൂർ, ഡോ. ജീസ് പോൾ എന്നിവർ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.