സ​ന്യ​സ്ത​ർക്കെതിരായ അ​പ​വാ​ദ പ്ര​ചാ​ര​ണം: നി​യ​മ​ന​ട​പ​ടി​ക്ക് കെ​സി​ബി​സി ഐ​ക്യ​ജാ​ഗ്ര​താ ക​മ്മീ​ഷ​ൻ

KE News Desk l Ernakulam, Kerala

കൊ​ച്ചി: സ​ന്യ​സ്ത​രെ ല​ക്ഷ്യം​വ​ച്ചു​ള്ള അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ കെ​സി​ബി​സി ഐ​ക്യ​ജാ​ഗ്ര​താ ക​മ്മീ​ഷ​ന്‍ നി​യ​മ​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്നു.
സ​ന്യാ​സി​നി​ക​ളെ അ​വ​ഹേ​ളി​ച്ചു​ ന​ടത്തിയ ഫോ​ട്ടോ​ഷൂ​ട്ടി​നെ​തി​രെ​യും അ​പ​വാ​ദ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രെ​യും വ്യ​ക്തി​ക​ള്‍​ക്കെ​തി​രേ ​യും ഐ​ക്യ​ജാ​ഗ്ര​ത ക​മ്മീ​ഷ​ന്‍റെ സ​മ​ര്‍​പ്പി​ത കൂ​ട്ടാ​യ്മ​യാ​യ വോ​യ്‌​സ് ഓ​ഫ് ന​ണ്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ത്തോ​ലി​ക്കാ സ​ന്യാ​സി​നി​ക​ള്‍ കേ​ര​ള​ത്തി​ലു​ട​നീ​ളം പ​രാ​തി​ക​ള്‍ ന​ല്കി.
സ്ത്രീ​ത്വ​ത്തെ​യും ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ​യും സ​ന്യാ​സ ജീ​വി​താ​ന്ത​സി​നെ​യും നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന ഇ​ത്ത​രം ശ്ര​മ​ങ്ങ​ളെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ലെ​ന്നും സാ​ധ്യ​മാ​യ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും വോ​യ്‌​സ് ഓ​ഫ് ന​ണ്‍​സ് എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.
സ​ന്യ​സ്ത​രെ സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ല്‍ ചി​ല രാ​ഷ്ട്രീ​യ-​മ​ത സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തു​വ​രി​ക​യും അ​വ​ഹേ​ള​നാ​പ​ര​മാ​യ അ​പ​വാ​ദ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ നി​ര​ന്ത​രം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​തു​ണ്ട്. ഇ​ത്ത​രം ശ്ര​മ​ങ്ങ​ള്‍​ക്കു പി​ന്നി​ലെ ആ​സൂ​ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്കാ​നും സ​ത്വ​ര​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വി​വി​ധ ഏ​ജ​ന്‍​സി​ക​ളോ​ട് കെ​സി​ബി​സി​യു​ടെ വി​വി​ധ ക​മ്മീ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടും.
സ്ത്രീ​ത്വ- മ​ത​വി​ശ്വാ​സ വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രാ​യി മു​ന്‍​പ് കൊ​ടു​ത്തി​രു​ന്ന ചി​ല പ​രാ​തി​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​ല്‍ പോ​ലീ​സ് കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തി​നാ​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കും.
മു​ഖ്യ​ധാ​രാ ചാ​ന​ലു​ക​ളി​ലെ ച​ര്‍​ച്ച​ക​ളി​ല്‍ ക​ത്തോ​ലി​ക്കാ സ​ഭ​യും സ​ന്യ​സ്ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ ബോ​ധ​പൂ​ര്‍​വം തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന അ​വ​താ​ര​ക​ര്‍​ക്കെ​തി​രേ​യും പാ​ന​ലി​സ്റ്റു​ക​ള്‍​ക്കെ​തി​രേയും നി​യ​മന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും മു​ന്‍​കൈ എ​ടു​ക്കു​മെ​ന്ന് കെ​സി​ബി​സി ഐ​ക്യ​ജാ​ഗ്ര​ത ക​മ്മീ​ഷ​ന്‍ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.