ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ റീജനൽ കൺവൻഷൻ ഇന്ന് മുതൽ

KE News Desk l Mumbai, Maharashtra

മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ 2022-ലെ ജനറൽ കൺവെൻഷൻ ഫെബ്രുവരി 3 മുതൽ 5 വരെ സൂ പ്ലാറ്റ്ഫോമിൽ നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 7 മുതൽ 9 വരെ നടക്കുന്ന കൺവെൻഷൻ റീജിയണൽ ഓവർസിയർ പാസ്റ്റർ ബെനിസൺ മത്തായി ഉദ്ഘാടനം ചെയ്യും. പാസ്റ്റർന്മാരായ കെൻ ആൻഡ്രേഴ്സൺ ( ചർച്ച് ഓഫ് ഗോഡ് ഏഷ്യ-പസഫിക്ക് സൂപ്രണ്ട്) രാജ് കുമാർ ജയിംസ് (ജയ്പൂർ), എം.എ ജോൺ (കേരള) എന്നിവർ ദൈവ വചനം സംസാരിക്കും. പാസ്റ്റർന്മാരായ ഇ.പി സാംകുട്ടി, ജോൺ സി. മുട്ടുവേലി, പി.എ ജോൺ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കും. മുംബൈ,യുപി, ഡൽഹി എന്നിവടങ്ങളിൽ നിന്നുള്ള വിവിധ ക്വയറുകൾ ആരാധനക്ക് നേത്യത്വം നല്കും. ഓവർസിയർ അധ്യക്ഷനായ കമ്മറ്റി കൺവെൻഷന് നേതൃത്വം നല്കുന്നു. വിവിധ ഫെയ്സ്ബുക്ക് പേജുകൾ,സദ്വാർത്ത യൂറ്റൂബ് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ ലൈവ് സംപ്രേക്ഷണം ചെയ്യുന്നു. എല്ലാവരെയും ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു.

-Advertisement-

You might also like
Comments
Loading...