ക്രൈസ്തവ എഴുത്തുപുര കേരള മെഗാ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ വിജയികളെ പ്രഖ്യാപിച്ചു

പെർസിസ് പൊന്നച്ചൻ ഒന്നാം സ്ഥാനവും, ബീന കെ സാം രണ്ടാംസ്ഥാനവും, ബ്യൂല ജെയിംസ് മൂന്നാം സ്ഥാനവും, ജെസ്റ്റി ജെയിംസ് നാലാം സ്ഥാനവും, ഉദയ എസ് അഞ്ചാം സ്ഥാനവും നേടി

Kraisthava Ezhuthupura News

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും പെന്തക്കോസ്തൽ വെഡിങ് ബെൽസും സംയുക്തമായി സംഘടിപ്പിച്ച മെഗാ ബൈബിൾ ക്വിസ്സിൻ്റെ ഗ്രാൻഡ് ഫിനാലെ ഇന്നലെ നടന്നു.
ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ കേരള ട്രഷറർ പാസ്റ്റർ ബെൻസൺ വി യോഹന്നാൻ വിജയികളെ പ്രഖ്യാപിച്ചു. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ആഷേർ മാത്യു വിശിഷ്ടാതിഥിയായി പങ്കെടുത്തു ക്രൈസ്തവ എഴുത്തുപുര ഇൻറർനാഷണൽ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.കേരള ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കേരള വൈസ് പ്രസിഡന്റ് ഡോ. ബെൻസി ജി ബാബു വിശദീകരിച്ചു.
ഉല്പത്തി, പുറപ്പാട്, യെശയ്യാവ്, ലൂക്കോസ്, അപ്പോസ്തോല പ്രവർത്തികൾ, എബ്രയാർ എന്നീ പുസ്തങ്ങകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ബൈബിൾ ക്വിസ്സിൽ പ്രായ പരിധിയോ സഭ വ്യത്യാസമോ ഇല്ലാതെ അഞ്ഞൂറിൽ അധികം പേർ രജിസ്റ്റർ ചെയ്ത് പങ്കെടുത്തു.
ഫസ്റ്റ് പ്രിലിമിനറി റൗണ്ട് നവംബർ 14നും സെക്കന്റ്‌ പ്രിലിമിനറി റൗണ്ട് നവംബർ 28നും നടന്നു.അതിൽ നിന്നും വിജയിച്ച 25 പേരെ ഉൾപ്പെടുത്തി സെമിഫൈനൽ നടത്തി. സെമി ഫൈനലിൽ നിന്നും വിജയിച്ച അഞ്ച് സഹോദരിമാരാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യരായത്. ഗ്രാൻഡ് ഫിനാലെയിൽ പുനലൂർ വാഴവിള ഐപിസി സഭാംഗമായ സിസ്റ്റർ പെർസിസ് പൊന്നച്ചൻ ഒന്നാം സ്ഥാനവും, മല്ലപ്പള്ളി ഐ പി സി സഭാംഗമായ സിസ്റ്റർ ബീന കെ സാം രണ്ടാംസ്ഥാനവും, തിരുവനന്തപുരം പൗഡിക്കോണം ഐപിസി സഭാംഗമായ സിസ്റ്റർ ബ്യൂല ജെയിംസ് മൂന്നാം സ്ഥാനവും പത്തനാപുരം ചർച്ച് ഓഫ് ഗോഡ് സഭാംഗമായ സിസ്റ്റർ ജെസ്റ്റി ജെയിംസ് നാലാം സ്ഥാനവും, കൊല്ലം ഐത്തല എ.ജി സഭാംഗമായ സിസ്റ്റർ ഉദയ എസ് അഞ്ചാം സ്ഥാനവും നേടി.
വിജയികൾക്ക് ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ആഷേർ മാത്യു, പാസ്റ്റർ ജെറി പൂവക്കാല, ബെൻസി ജി ബാബു, ജെയ്സു വി ജോൺ, അമൽ മാത്യു എന്നിവർ പെന്തെക്കോസ്തു വെഡിങ് ബെൽസ് സ്പോൺസർ ചെയ്ത
സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സ്ഥാനത്തിന് 25000 രൂപയും മൊമെന്റോയും, രണ്ടാം സ്ഥാനത്തിന് 15000 രൂപയും മൊമെന്റോയും മൂന്നാം സ്ഥാനത്തിന് 7000 രൂപയും മൊമെന്റോയും നാലും അഞ്ചും സ്ഥാനത്തിന് ആയിരം രൂപയും മൊമെന്റോയും നൽകി.
ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗവും എഴുത്തുകാരനും പ്രഭാഷകനുമായ പാസ്റ്റർ ബ്ലെസ്സൺ പി. ബി ആയിരുന്നു ക്വിസ് മാസ്റ്റർ. ക്വിസ് മാസ്റ്ററിനെ കേരള ചാപ്റ്റർ എക്സിക്യൂട്ടീവ് ശമുവേൽ ജോർജ് മൊമെന്റോ നൽകി ആദരിച്ചു.
ക്രൈസ്തവ എഴുത്തുപുര മെഗാ ബൈബിൾ ക്വിസ്സിന് കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. പീറ്റർ ജോയ്, ശ്രദ്ധാ ഡയറക്ടർ ജിനു വർഗീസ്, അസോസിയേറ്റ് ഡയറക്ടർ സുജാ സജി, കേരള വൈസ് പ്രസിഡന്റ് പാസ്റ്റർ ബെന്നി ജോൺ, അപ്പർ റൂം ഡയറക്ടർ ഷോളി വർഗീസ്, കേരള ട്രഷറർ പാസ്റ്റർ ബെൻസൺ വി യോഹന്നാൻ, കേരള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ ബിൻസൺ ബാബു, ജിനിഷ് പുനലൂർ എന്നിവർ നേതൃത്വം നൽകി.
സമ്മാനദാന ചടങ്ങിൽ പി. വൈ. സി. കേരള സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാല ആശംസ അറിയിക്കുകയും ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ മീഡിയ കോഡിനേറ്റർ ബിനീഷ് ബി പി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മെഗാ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ ക്രൈസ്തവ എഴുത്തുപുര കേഫ ടീവിയിലും ഹാർവെസ്റ്റ് ടിവിയിലും സംപ്രേക്ഷണം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.