ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് വൈ.പി.ഇ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

KE NEWS DESK | BENGALURU

ബാംഗ്ലൂര്‍: ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് വൈ.പി.ഇയുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം റീന സാം കരസ്ഥമാക്കി. ചര്‍ച്ച് ഓഫ് ഗോഡ് കോറമംഗല സഭാംഗം ആണ്. രണ്ടാം സ്ഥാനത്തു ചര്‍ച്ച് ഓഫ് ഗോഡ് കോറമംഗല സഭാംഗം അലന്‍ നിമ്മി റോഷന്‍ അര്‍ഹയായി. മൂന്നാം സ്ഥാനം ചര്‍ച്ച് ഓഫ് ഗോഡ് കോത്തന്നൂര്‍ സഭയിലെ എല്‍സി അനിയനും കോറമംഗല സഭയിലെ ഡാനി ബിനുവും പങ്കിട്ടു. നാലാം സ്ഥാനം ചര്‍ച്ച് ഓഫ് ഗോഡ് ജാലഹള്ളി സഭാംഗം ജെറിന്‍ എബ്രഹാമിനു ലഭിച്ചു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.
ജനുവരി 26 നു നടന്ന ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസിന് എഴുപതോളം പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ബൈബിള്‍ ക്വിസ്ന് വൈ.പി.ഇ കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ വില്‍സണ്‍ കെ. ചാക്കോ, സെക്രട്ടറി ലിജോ ജോര്‍ജ്, ട്രഷറര്‍ സൂരജ് കെ.എസ് എന്നിവര്‍ നേതൃത്വം നല്‍കി

-ADVERTISEMENT-

You might also like