സി ഇ എം ജനറൽ ബോഡി മാറ്റിവച്ചു

Kraisthava Ezhuthupura News

തിരുവല്ല:ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്‌മെന്റ്(സി ഇ എം) ജനുവരി 29ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ജനറൽ ബോഡി കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ ഒന്നിച്ചു കൂടിയുള്ള പൊതുപരിപടികൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതിനാൽ താൽകാലികമായി മാറ്റി വച്ചു.സാഹചര്യം അനുകൂലം ആകുമ്പോൾ ജനറൽ ബോഡി കൂടുവാൻ ആഗ്രഹിക്കുന്നു. തീയതിയും സമയവും പിന്നീട് അറിയിക്കുന്നതായിരിക്കും.
കൂടാതെ സെക്ഷൻ, സെന്റർ, റീജിയൻ തലങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട് ജനറൽ ബോഡിയിൽ പങ്കെടുക്കുവാൻ യോഗ്യരായവരുടെ(റീജിയൻ പ്രസിഡന്റ്, സെക്രട്ടറി. സെന്റർ പ്രസിഡന്റ്, സെക്രട്ടറി.സെക്ഷൻ പ്രസിഡന്റ്, സെക്രട്ടറി, ഒരു പ്രതിനിധി) ഇവരുടെ ലിസ്റ്റ് നൽകിട്ടില്ലാത്തവർ എത്രയും വേഗം സി ഇ എം ഓഫീസിൽ എത്തിക്കുവാൻ അതത് മേഖലയിലുള്ള ഉത്തരവാദിത്വപെട്ടവർ ശ്രദ്ധിക്കണമെന്ന് സി ഇ എമ്മിന് വേണ്ടി ജനറൽ പ്രസിഡന്റ് പാസ്റ്റർ സോവി മാത്യു ,
ജനറൽ സെക്രട്ടറി പാസ്റ്റർ ജോമോൻ ജോസഫ് എന്നിവർ അറിയിച്ചു.

-ADVERTISEMENT-

You might also like