പി ഡബ്ല്യൂ സി കോട്ടയം ജില്ലക്ക് പുതിയ നേതൃത്വം

റിപ്പോർട്ട്: രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം: പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ പുത്രിക സംഘടനയായ പെന്തെക്കോസ്ത് വിമൻസ് കൺസിൽ കോട്ടയം ജില്ലക്ക് 2022-24 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌: ഷേർലി ഷാജി, വൈസ് പ്രസിഡന്റ്‌മാർ: ജെസ്സി അച്ചൻകുഞ്ഞ് , എൽസമ്മ മാത്യു, മേരികുട്ടി മാത്യു, സെക്രട്ടറി: മിനി സാജു, ജോയിന്റ് സെക്രട്ടറിമാർ :സാലമ്മ കുര്യൻ, ഷേർലി സണ്ണി, ഷീല ഷാജി, ട്രഷറാർ: കുഞ്ഞുമോൾ ജെയിംസ്, മീഡിയ കൺവീനേഴ്സ് :ചിത്ര, രതിക മധു, ബീന ജെയിംസ്, ചാരിറ്റി കൺവീനേഴ്സ് :അന്നമ്മ ജേക്കബ്, വിജയമ്മ ബാലൻ, പ്രയർ കോഡിനേറ്റർ: ആയി സോണിയ സജി, സ്റ്റേറ്റ് പ്രതിനിധി: ഷീല ഷാജി എന്നിവരെ തിരഞ്ഞെടുത്തു. സ്റ്റേറ്റ് പ്രസിഡന്റ്‌ സോളി വർഗീസും സെക്രട്ടറി ജോയ്‌സ് സാജനും തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പി സി ഐ കോട്ടയം ജില്ലാ സെക്രട്ടറി പാസ്റ്റർ ടി വി തോമസ് നിയമന പ്രാർത്ഥന നടത്തി.

 

-ADVERTISEMENT-

You might also like