സംസ്ഥാന പി വൈ പി എ 75ന്റെ നിറവിൽ

KE NEW DESK| THIRUVALLA

കുമ്പനാട് : മുക്കാൽ നൂറ്റാണ്ടിന്റെ പൈതൃകം പേറുന്ന പെന്തക്കോസ്തു യുവജന സംഘടനയുടെ ജൂബിലി പ്രവർത്തനങ്ങൾക്ക് നാളെ രാവിലെ 10:30 ന് കുമ്പനാട് ഹെബ്രോൻ പുരത്തു തുടക്കം കുറിക്കും.
75-ന്റെ നിറവിലേക്ക് ചുവട് വയ്ക്കുന്നതിന്റെ ഭാഗമായി ലോഗോ പ്രകാശനവും, ചരിത്രത്തിന്റെ വഴിത്താരകളിൽ നമ്മുടെ പ്രസ്ഥാനത്തെ നയിച്ച പി വൈ പി എ നേതൃത്വത്തിനുള്ള ആദരവും നടക്കും. സംസ്ഥാന പ്രസിഡന്റ്‌ ഇവാ. അജു അലക്സ്‌ അദ്ധ്യക്ഷത വഹിക്കും. ഐപിസി ജനറൽ പ്രസിഡന്റ്‌ റവ. ഡോ. റ്റി വൽസൻ എബ്രഹാം ജൂബിലി സമ്മേളനം ഉത്ഘാടനം ചെയ്യും.
ജൂബിലിയുടെ ലോഗോ പ്രകാശനം ഐ പി സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് നിർവഹിക്കും. പാസ്റ്റർ ഫിലിപ്പ് പി. തോമസ് മുഖ്യപ്രഭാഷണം നിർവഹിക്കും.
പി വൈ പി എയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ പാർപ്പിട പദ്ധതി ‘സ്നേഹക്കൂടിന്’ പിന്നിൽ ഏറെ കൈത്താങ്ങായി നിന്ന് വസ്തുവും, സാമ്പത്തീകവും നൽകിയ പ്രിയപ്പെട്ടവരെ ആദരിക്കും. ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് പ്രിയപ്പെട്ടവർക്കുള്ള സ്നേഹോപകാരങ്ങൾ നൽകും.
ബ്രദർ ബോബി ഫിലിപ്പ്, ആലപ്പുഴ (പാസ്റ്റർ ഫിലിപ്പ് പി തോമസിന്റെ മകൻ) സ്പോൺസർ ചെയ്തിരിക്കുന്ന സ്കോളർഷിപ്പ് പദ്ധതി പ്രകാരം സംസ്ഥാന പി വൈ പി എയ്ക്ക് ലഭിച്ച അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും അർഹരായ 14 ജില്ലകളിൽ നിന്നുമുള്ള ഓരോത്തർക്ക് ₹40,000/- രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയുടെ ആദ്യ ഗഡുവായ ₹5,000/- വീതം വിതരണം ചെയ്യും. ബാക്കി തുക നേരിട്ട് വരും ദിവസങ്ങളിൽ അയച്ചു നൽകുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു. ഐപിസി ജനറൽ ട്രഷറർ ബ്രദർ സണ്ണി മുളമൂട്ടിൽ വിതരണം നിർവഹിക്കും.
പി വൈ പി എയ്ക്ക് കഴിഞ്ഞ കാലങ്ങളിൽ മുൻനിരയിൽ നിന്നും പ്രവർത്തിച്ച പാസ്റ്റർ കെ. സി ജോൺ, പാസ്റ്റർ ബെഞ്ചമിൻ വർഗീസ്, പാസ്റ്റർ കെ. സി തോമസ്, പാസ്റ്റർ രാജു പൂവക്കാല, പാസ്റ്റർ ഫിലിപ്പ് പി. തോമസ്, ബ്രദർ കുര്യൻ ജോസഫ്, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ വി. പി ഫിലിപ്പ്, ഇവാ വിൽ‌സൺ ശാമുവേൽ, ബ്രദർ സുധി കല്ലുങ്കൽ എന്നിവരെയും ഒപ്പം സംസ്ഥാന ഭാരവാഹികളെയും ആദരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.