ഡോ.ഏലിയാമ്മ മുരളീധറും ടീം നയിക്കുന്ന ഗൈനക്കോളജി സെമിനാർ ജനുവരി 25 ന്

KE News Desk l Wayanad, Kerala

വയനാട്: വനിതകൾക്കായി ഡോ. ഏലിയാമ്മ മുരളീധർ & ടീം നേതൃത്യം നൽകുന്ന സ്ത്രീരോഗ ബോധവത്കരണ സെമിനാർ 2022 ജനുവരി 25 ചൊവ്വാഴ്ച വൈകിട്ട് 6. 50 മുതൽ 9 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും.സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ : ചികിൽസയും പരിഹാരമാർഗ്ഗങ്ങളും എന്നതാണ് വിഷയം.

post watermark60x60

സ്ത്രീ സമൂഹം തിരക്ക് പിടിച്ച ഓട്ടത്തിലാണ് . എന്നാൽ അവർ ശ്രദ്ധിക്കാൻ വേണ്ടി ദൈവത്തിൻ്റെ ആലയമായ ശരീരം തരുന്ന പല മുന്നറിയിപ്പുകളും ഉണ്ട്. പക്ഷെ പലരും അവ കാര്യമാക്കാറില്ല.

ആരോഗ്യകാര്യത്തിൽ സ്ത്രീകൾ അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ഈ സെമിനാറിൽ പങ്ക് വയ്ക്കുന്നു. കൂടാതെ പങ്കെടുക്കുന്നവർക്ക് അവരുടെ ആരോഗ്യ പ്രശ്നങ്ങൾ ചോദ്യങ്ങളായി ചോദിക്കാം. പ്രവേശനം വനിതകൾക്ക് മാത്രമാണ്.

Download Our Android App | iOS App

ഗൈനക്കോളജിസ്റ്റും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുമായ അഞ്ജന വിനീത് സെമിനാർ സെഷനുകൾ നയിക്കും.

കോയമ്പത്തൂർ ആനക്കട്ടി ബഥനി ഹോസ്പിറ്റലിലെ ഡോക്ടർ ഏലിയാമ്മ മുരളീധർ സെമിനാർ ഉദ്ഘാടനം ചെയ്യും.

Join Zoom Meeting

https://us02web.zoom.us/j/89703838818

Meeting ID: 897 0383 8818
(Passcode ആവശ്യമില്ല)

-ADVERTISEMENT-

You might also like