ബ്രി​ട്ട​നി​ൽ വ്യാ​ഴാഴ്ച മു​ത​ൽ കോ​വി​ഡ് നി​യന്ത്ര​ണ​ങ്ങ​ൾ ഇ​ല്ല

KE News Desk l London, UK

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കു​ക​യാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൻ പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത വ്യാ​ഴം മു​ത​ൽ മാ​സ്‌​ക് ധ​രി​ക്കേ​ണ്ട​തി​ല്ല. ക്ല​ബു​ക​ളി​ലും ബാ​റു​ക​ളി​ലും ക​യ​റാ​ന്‍ കോ​വി​ഡ് പാ​സ് വേ​ണ്ട. വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യു​ന്ന സം​വി​ധാ​നം ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ല്‍ മ​ഹാ​മാ​രി ഒ​ടു​ങ്ങി​യി​ട്ടി​ല്ലെ​ന്നും ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും ബോ​റി​സ് ജോ​ൺ​സ​ൻ പ​റ​ഞ്ഞു.

ഒ​മി​ക്രോ​ൺ മൂ​ല​മു​ള്ള കോ​വി​ഡ് നി​ര​ക്ക് ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി​യ​താ​യി വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ജോ​ൺ​സ​ന്‍റെ പ്ര​ഖ്യാ​പ​നം. ബൂ​സ്റ്റ​ർ ഡോ​സ് ക്യാം​പെ​യി​നും വി​ജ​യം ക​ണ്ടു. 60 വ​യ​സ്സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രി​ല്‍ 90 ശ​ത​മാ​ന​ത്തി​നും മൂ​ന്നാം ഡോ​സ് ന​ല്‍​കി. ആ​കെ 3.6 കോ​ടി ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ത​ൽ​ക്കാ​ലം ഐ​സ​ലേ​ഷ​ൻ ച​ട്ട​ങ്ങ​ൾ തു​ട​രു​മെ​ങ്കി​ലും മാ​ർ​ച്ചി​ന​പ്പു​റം നീ​ട്ടി​ല്ല. കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും ജോ​ൺ​സ​ൻ പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.