മീഡിയവൺ ബ്രേവ് ഹാർട്ട് പുരസ്കാരം: മരണാനന്തര ബഹുമതിയായി ബ്ലസി തോമസിന് പുരസ്കാരം

KE News Desk l Chengannur, Kerala

മാസ്ക്കറ്റ്: കോവിഡ് കാലഘട്ടത്തെ പ്രവർത്തനങ്ങൾക്കുള്ള ആദരസൂചകമായി മീഡിയവൺ പ്രഖ്യാപിച്ച വ്യക്തിഗത അവാർഡായ – മീഡിയവൺ ബ്രേവ് ഹാർട്ട് അവാർഡ് (മരണാനന്തര ബഹുമതി) ബ്ലെസി തോമസിന്റെ ഭർത്താവ് സാം ജോർജും മക്കളും ചേർന്ന് ഏറ്റുവാങ്ങി. ഇന്നലെ (17 -01 -2022 ) റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗൾഫാർ, എംഫാർ സ്ഥാപകനും, എംഫാർ ഗ്രൂപ്പ് ചെയർമാനുമായ ഡോ:പിമുഹമ്മദലിയിൽ നിന്നുമാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്.

2020 സെപ്റ്റംബറിൽ കോവിഡ് മൂലം  മാസ്ക്കറ്റിൽ മരണപ്പെട്ട ആദ്യ ആരോഗ്യ പ്രവർത്തകയായിരുന്നു സിസ്റ്റർ ബ്ലെസി തോമസ്. അടൂർ മമ്മൂട് ഐപിസി ഗോസ്‌പെൽ സെന്റർ സഭാംഗമായിരുന്നു.

ചില നാളുകൾക്ക് മുൻപ് മസ്‌കറ്റിലെ മാർത്തോമാ സഭയും ഇത്തരത്തിൽ ഒരു ആദരവ് ഒരുക്കിയിരുന്നു. മസ്‌കറ്റിലെ മലയാളി ക്രിസ്‌തീയ കൂട്ടായ്മയിൽ നിന്നു ലഭിച്ച ഏക അംഗീകാരവും അതായിരുന്നു.

പ്രിയ കുടുംബത്തെ ചേർത്തുനിർത്തുന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും നല്ല ഭാവിക്കും വേണ്ടി ഏവരും പ്രാർത്ഥിക്കുക.

-Advertisement-

You might also like
Comments
Loading...