ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ പരീക്ഷഫല പ്രഖ്യാപനം ഇന്ന്

IPC Delhi State Publication Board

ഡൽഹി: ഐ.പി.സി. ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ 2021 അദ്ധ്യയന വർഷത്തെ പരീക്ഷഫലം ശനിയാഴ്ച്ച ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ പ്രഖ്യാപിക്കും. വൈകിട്ട് 6 ന് സൂമിൽ നടക്കുന്ന ചടങ്ങിൽ സൺഡേസ്ക്കൂൾ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കബ് അദ്ധ്യക്ഷനായിരിക്കും . ഡൽഹി സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ്‌, സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ, സൺഡേസ്കൂൾ എക്സിക്യൂട്ടിവ് അംഗങ്ങൾ, സൺഡേസ്കൂൾ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന മീറ്റിങ്ങിൽ അടുത്ത അദ്ധ്യയന വർഷത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും ഉണ്ടായിരിക്കും.
കോവിഡ് കാലത്ത് , രാജ്യത്തെ മിക്ക സൺഡേസ്ക്കൂൾ ക്ലാസ്സുകളും മുടങ്ങി കിടന്നപ്പോഴും ഡൽഹിയിൽ 2020 ൽ ഓൺലൈനായി സൺഡേസ്ക്കൂൾ ക്ലാസ്സുകൾക്ക് തുടക്കമിടാനും അതു തുടർച്ചായി രണ്ടു വർഷങ്ങൾ മുടക്കമില്ലാതെ നടത്തുവാനും മറ്റു സംസ്ഥാനങ്ങളിലെ സൺഡേസ്ക്കൂളുകൾക്ക് ഓൺലൈൻ ക്ലാസ്സുകളുടെ മാതൃക സമർപ്പിക്കുവാനും
ഡൽഹി സൺഡേസ്ക്കൂൾ അസോസിയേഷനു കഴിഞ്ഞു. സൂം പ്ലാറ്റ്ഫോമിൽ ഒന്നു മുതൽ പതിനൊന്നു ക്ലാസ്സുകൾ വരെ ഇംഗ്ലീഷും ഹിന്ദിയിലുമായി മൂന്നുറോളം കുട്ടികൾ രജിസ്റ്റർ ചെയ്തു പഠിക്കുന്നു.

Meeting ID: 840 1085 2853
Passcode: 908254

-Advertisement-

You might also like
Comments
Loading...