ആക്രമണത്തിനിരയായ പാസ്റ്റർ അത്യാസന്ന നിലയിൽ

KE News Desk l Delhi, India

ഭോപ്പാൽ: മധ്യപ്രദേശ് ധാർ ജില്ലയിലെ കുക്ഷിയിൽ പാസ്റ്റർ കൈലാഷ് ഡുഡ് വേയെ ക്രൂരമായി മർദ്ധിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഗദ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റപ്പെട്ട പാസ്റ്റർ കൈലാഷ് അപകട നില ഇതുവരെയും തരണം ചെയ്തിട്ടില്ല. സ്വഭവനത്തിൽ സാധാരണ നടക്കാറുള്ള വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കെടുത്ത പാസ്റ്റർ കൈലാഷിനെ സുവിശേഷ വിരോധികൾ വീട്ടിലെത്തി ആക്രമിക്കുകയും ഒന്നാം നിലയുടെ മുകളിൽ നിന്നും പടികൾ വഴിയായി തള്ളിയിടുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പാസ്റ്റർ കൈലാഷിന്റെ പേരിൽ അന്യായമായി കേസ് ഫയൽ ചെയ്യുകയും ചെയ്തിരിക്കുന്നു.
മധ്യപ്രദേശിൽ വർദ്ധിച്ചു വരുന്ന ക്രിസ്തീയ പീഡനങ്ങൾക്കെതിരെ വിവിധ ക്രൈസ്തവ-മനുഷ്യാവകാശ സംഘടനകൾ പരാതിപ്പെടുകയും ഉത്തരേന്ത്യൻ ക്രൈസ്തവമാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ NICMA ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു

post watermark60x60

-ADVERTISEMENT-

You might also like