റ്റി.പി.എം ഡിമാപൂർ സെന്റർ കൺവൻഷൻ

ഡിമാപൂർ/(നാഗാലാ‌ൻഡ്): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രധാന ആത്മീയ സമ്മേളനങ്ങളിൽ ഒന്നായ ഡിമാപൂർ സെന്റർ കൺവൻഷൻ ജനുവരി 13 മുതൽ 16 വരെ ഡിമാപൂർ ഐ.എസ്.ബി.റ്റിക്ക്‌ സമീപമുള്ള പുരാന ബസാറിലെ റ്റി.പി.എം ആരാധനാലയത്തിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4: 30 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9: 30 ന് പൊതുയോഗം, ഉച്ചകഴിഞ്ഞ് 1: 30 ന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിംങ്ങും നടക്കും.
സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഡിമാപൂർ സെന്ററിലെ പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like