ഐ സി പി എഫ് ‘ക്ലീൻ ദി ബീച്ച്’ പ്രോഗ്രാം നടന്നു

KE NEWS DESK | KOLLAM, KERALA

കൊല്ലം :ഇന്റർ കോളേജിയേറ്റ് പ്രയർ ഫെലോഷിപ്(ഐ സി പി എഫ് )കൊല്ലം ജില്ലയും ഗോൾഡൻ ബോക്സിങ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘ക്ലീൻ ദി ബീച്ച് ‘ പരിപാടി ഇന്നലെ ഉച്ചക്ക് 3:30നു കൊല്ലം ബീച്ചിൽ ബഹു. മേയർ ശ്രീമതി പ്രസന്നാ ഏർനെസ്റ്റ് ഉദ്ഘടനം ചെയ്തു. കൊല്ലം പട്ടണത്തെ എങ്ങനെ മാലിന്യവിമുക്തമാക്കാം എന്ന ആശയങ്ങൾ വോളന്റീർസ് മേയറിന്റെ സാന്നിധ്യത്തിൽ അവതരിപ്പിക്കുകയും തുടർന്നു കൊല്ലത്തെ വിവിധ കോളേജുകളിൽ നിന്നുള്ള എൻ എസ് എസ് വോളന്റിയെഴ്‌സും വിദ്യാർഥികളും ഗോൾഡൻ ബോക്സിങ് അക്കാഡമിയിലെ വിദ്യാർഥികളും ഐ സി പി എഫിലെയും സി ജി പി എഫിലെയും വോളന്റിയെഴ്‌സും ചേർന്ന് ബീച്ചും പരിസരവും മാലിന്യവിമുക്തമാക്കി. തുടർന്നു ഈസ്റ്റ്‌ പോലീസ് എസ് ഐ ശ്രീ.രതീഷ്കുമാർ പരിപാടിക്കു ആശംസ അറിയിച്ചു. അതിനുശേഷമായി ശേഖരിച്ച മാലിന്യങ്ങൾ വേർതിരിച്ചു ജൂനിയർ ഹെൽത്ത്‌ ഉൻസ്‌പെക്ടർ ശ്രീ കിരൺകുമാറിന് കൈമാറി.ഐ സി പി എഫ് സ്റ്റാഫ്‌ വർക്കർ സാമൂവൽ ഡാനിയേലിന്റെയും ടീമിന്റെയും ആഭിമുഖ്യത്തിൽ നടക്കപ്പെട്ട പരിപാടിയിൽ സി ജി പി എഫ് ഭാരവാഹികളായ ഡോ.ഡി ജോഷുവ,.
ഡിക്സൺ ജോർജ്, ഷെനിൽ ജോപ്പൻ എന്നിവരുടെയും സാന്നിദ്ധ്യത്തിൽ സ്റ്റുഡന്റ് കോർഡിനേറ്റർ സുനിത്, എഴുതി തയ്യാറാക്കിയ കത്ത് വായിക്കുകയും പങ്കെടുത്ത എല്ലാ വോളന്റീർസും ചേർന്നു ഒരു മാസ്സ് പെറ്റീഷൻ ബഹുമാനപെട്ട മേയറിനു സമർപിക്കുകയും ചെയ്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like