സ​ർ​ക്കാ​രി​നെ ക്രൈ​സ്ത​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തും: ജ​​സ്റ്റീ​​സ് ജെ.​​ബി. കോ​​ശി

KE News Desk l Alappuzha, Kerala

ആ​​ല​​പ്പു​​ഴ: കേ​​ര​​ള​​ത്തി​​ലെ ക്രൈ​​സ്ത​​വസ​​മൂ​​ഹ​​ങ്ങ​​ളി​​ൽ ല​​ത്തീ​​ൻ ക​​ത്തോ​​ലി​​ക്ക​​ർ, ദ​​ലി​​ത് ക്രൈ​​സ്ത​​വ​​ർ, മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ, മ​​ല​​യോ​​ര ക​​ർ​​ഷ​​ക​​ർ എ​​ന്നി​​വ​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ പ്ര​​ത്യേ​​ക​​മാ​​യി പ​​ഠി​​ച്ച് സ​​ർ​​ക്കാ​​രി​​നെ ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് ക്രൈ​​സ്ത​​വ ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ജ​​സ്റ്റീ​​സ് ജെ.​​ബി. കോ​​ശി.
കേ​​ര​​ള​​ത്തി​​ലെ ല​​ത്തീ​​ൻ രൂ​​പ​​ത​​ക​​ളി​​ലെ മെ​​ത്രാ​ന്മാ​​രു​​മാ​​യി ക​​മ്മീ​​ഷ​​ൻ അം​​ഗ​​ങ്ങ​​ളാ​​യ ജ​​സ്റ്റീ​​സ് ജെ.​​ബി. കോ​​ശി ഡോ. ​​ജേ​​ക്ക​​ബ് പു​​ന്നു​​സ്, ഡോ. ​​ക്രി​​സ്റ്റി ഫെ​​ർ​​ണാ​​ണ്ടസ് ​​എ​​ന്നി​​വ​​ർ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. പ്ര​​ശ്ന​​ങ്ങ​​ളെ ആ​​ഴ​​ത്തി​​ലും പ​​ര​​പ്പി​​ലും ഗൗ​​ര​​വ​​ത്തോ​​ടെ​​യാ​​ണ് ക​​മ്മീ​​ഷ​​ൻ പ​​ഠി​​ക്കു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ല​​ത്തീ​​ൻ ക​​ത്തോ​​ലി​​ക്ക​​രെ ക്രൈ​​സ്ത​​വ​​ർ​​ക്കി​​ട​​യി​​ലെ പി​​ന്നാ​​ക്ക ന്യൂ​​ന​​പ​​ക്ഷ​​മാ​​യി പ്ര​​ത്യേ​​കം പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് കെ​​ആ​​ർ​​എ​​ൽ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റ് ബി​​ഷ​​പ്പ് ഡോ. ​​ജോ​​സ​​ഫ് ക​​രി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
പി​​ന്നാ​​ക്ക ക്രൈ​​സ്ത​​വ​​ർ​​ക്കു​​ള്ള സ്കോ​​ള​​ർ​​ഷി​​പ്പ് നീ​​തിപൂ​​ർ​​വ​​ക​​മാ​​യി ന​​ൽ​​ക​​ണം പുതിയ ​​ക്രി​​സ്ത്യ​​ൻ വി​​വാ​​ഹ നി​​യ​​മ​​ത്തി​​ൽ ആ​​ശ​​ങ്ക​​യു​​ണ്ട്. അ​​തി​​ന്‍റെ ഉ​​ദ്ദേശ്യം എ​​ന്തെ​​ന്നു മ​​ന​​സി​​ലാ​​കു​​ന്നി​​ല്ല. പ്ര​​ഫ​​ഷ​​ണ​​ൽ സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ല​​ത്തീ​​ൻ ക​​ത്തോ​​ലി​​ക്കാ പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്ക് സ്കോ​​ള​​ർ​​ഷി​​പ്പ് ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്നും ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് ക​​രി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​രാ​​യ ഡോ. ​എം. സൂ​​സ​​പാ​​ക്യം, ഡോ.​ ജോ​​സ​​ഫ് ക​​ള​​ത്തി​​പ്പറ​​ന്പി​​ൽ, ഡോ. ​ഫ്രാ​​ൻ​​സി​​സ് ക​​ല്ല​​റ​​യ്ക്ക​​ൽ, ബി​​ഷ​​പ്പു​​മാ​​രാ​​യ ഡോ. ​സെൽവി​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ, ഡോ. ​സെ​​ബാ​​സ്റ്റ്യ​ൻ​ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ൽ, ഡോ. ​വി​​ൻ​​സ​​ന്‍റ് സാ​​മു​​വ​​ൽ , ഡോ.​വ​​ർ​​ഗീ​​സ് ച​​ക്കാ​​ല​​ക്ക​​ൽ, ഡോ.​അ​​ല​​ക്സ് വ​​ട​​ക്കും​​ത​​ല, ഡോ. ​ആ​​ർ. ക്രി​​സ്തു​​ദാ​​സ്, ഡോ. ​ജെ​​യിം​​സ് ആ​​നാ​​പ​​റ​​ന്പി​​ൽ, ഫാ ​​തോ​​മ​​സ് ത​​റ​​യി​​ൽ, ജോ​​സ​​ഫ് ജൂ​​ഡ്, മോ​​ണ്‍. ജോ​​യി പു​​ത്ത​​ൻവീ​​ട്ടി​​ൽ, പു​​ഷ്പ ക്രി​​സ്റ്റി തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like