മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ എ​ഫ്സി​ആ​ർ​എ ലൈ​സ​ൻ​സ് കേ​ന്ദ്രം പു​ന​സ്ഥാ​പി​ച്ചു

KE News Desk l New Delhi, India

ന്യൂ​ഡ​ൽ​ഹി: മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​ക്ക് വി​ദേ​ശ സ​ഹാ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​നു​ള്ള എ​ഫ്സി​ആ​ർ​എ ലൈ​സ​ൻ​സ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​ന​സ്ഥാ​പി​ച്ചു. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി അ​ധി​കൃ​ത​ർ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ തൃ​പ്തി​ക​ര​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ച​തോ​ടെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ഡി​സം​ബ​ർ 25നാ​ണ് മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ എ​ഫ്സി​ആ​ർ​എ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ നി​ര​സി​ച്ച​ത്. പു​തു​ക്കാ​നു​ള്ള അ​പേ​ക്ഷ വീ​ണ്ടും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ചട്ടങ്ങൾ ലംഘിച്ചതായുമായാണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. അ​തേ​സ​മ​യം, മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ സ​ഹാ​യ​വും ഉ​റ​പ്പു ന​ൽ​കി ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ തു​ക ന​ൽ​കു​മെ​ന്നാ​ണ് ന​വീ​ൻ പ​ട്നാ​യി​ക് ഉ​റ​പ്പു ന​ൽ​കി​യ​ത്.
മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ സ​ഹോ​ദ​രി​മാ​രു​ടെ പ​രി​ച​ര​ണ​ത്തി​ലു​ള്ള 22,000 രോ​ഗി​ക​ള്‍​ക്കും മ​റ്റു​ള്ള​വ​ര്‍​ക്കും ഭ​ക്ഷ​ണ​വും മ​രു​ന്നും വാ​ങ്ങാ​ന്‍ നി​ര്‍​വാ​ഹ​മി​ല്ലാ​താ​യെ​ന്നും മ​മ​ത ട്വീ​റ്റ് ചെ​യ്തി​രു​ന്നു. മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ച​ത് ന​ടു​ക്ക​മു​ണ​ര്‍​ത്തു​ന്ന​താ​ണെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യും പ​റ​ഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.