മണക്കാല കൺവൻഷന് തുടക്കമായി

KE News Desk l Adoor, Kerala

അടൂർ: 54 മത് മണക്കാല കൺവെൻഷൻ ആരംഭിച്ചു. ഫെയ്ത്ത് തീയോളോജിക്കൽ സെമിനാരി ജുബിലീ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടത്തപെടുന്നത്. ഫെയ്ത്ത് തീയോളോജിക്കൽ സെമിനാരി പ്രസിഡന്റ്‌ ഡോ. അലക്സി ജോർജ് ഉദ്ഘാടനം ചെയ്തു. റവ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. റവ. ബാബു ജോർജ് പത്തനാപുരം മുഖ്യ സന്ദേശം നൽകി. ശാരോൺ ഫെല്ലോഷിപ്പ് സീനിയർ മിനിസ്റ്റർ ഡോ. പി. ജി ജേക്കബ്, മാനേജിങ് കൗൺസിൽ സെക്രട്ടറി റവ.ജോൺസൻ കെ ശാമുവേൽ, വൈസ് പ്രസിഡന്റ്‌ ടി. ഐ എബ്രഹാം പാസ്റ്റേഴ്സ് ബെഞ്ചമിൻ തോമസ്, പി എ ജോയ്, എം സാമുവേൽൽകുട്ടി തുടങ്ങി നിരവധി ദൈവദാസന്മാർ സന്നിഹിതരായിരുന്നു. എഫ്. ടി എസ് ക്വയർ ഗാനങ്ങൾ ആലപിച്ചു. ശനിയാഴ്ച കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like