ഡല്‍ഹിയിൽ വന്‍ തീപിടിത്തം.

KE NEWS DESK | NEW DELHI, INDIA

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ വന്‍ തീപിടിത്തം. രക്ഷാപ്രവര്‍ത്തനത്തിനായി 12 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ലജ്പത് റായ് മാര്‍ക്കറ്റില്‍ പുലര്‍ച്ചെ 4.45 ഓടെയാണ് തീപിടിത്തമുണ്ടായത്.

കടകളും മറ്റും അഗ്നിഗോളം വിഴുങ്ങുന്നതിന്‍റെ ഭീകരമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങള്‍ക്കൊപ്പം പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തിന് സഹകരിക്കുന്നുണ്ട്. തീപിടിത്തത്തിന് കാരണമെന്തന്ന് വ്യക്തതയില്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like