ലേഖനം: ഒമിക്രോൺ ദൈവസഭയെ ശുദ്ധീകരിക്കുമോ ? | ബ്ലസ്സൻ രാജു, ചെങ്ങരൂർ

മിക്രോൺ ദൈവസഭയെ ശുദ്ധീകരിക്കുമോ??? ലോകം വീണ്ടും ഒരു ഞെട്ടലിൻ്റെ വക്കിലെത്തി നിൽക്കുന്നു. പരിഭ്രാന്തി യുടെ കറുത്ത നിഴലുകൾ വീണ്ടും ലോക ജനതയുടെമേൽ ഭീതിപരത്തി കൊണ്ടിരിക്കുന്നു. ലോക സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതം ഏകി കൊണ്ട് ആഫ്രിക്കൻ മണ്ണിൽ സൂക്ഷ്മാണു അതിൻ്റെ വരവേൽപ്പ് നടത്തിയിരിക്കുന്നു. ലോക നേതാക്കന്മാരും ലോകാരോഗ്യസംഘടന കളും പുതിയ അതിഥിയുടെ കാഠിന്യം എത്രത്തോളം എത്തും എന്നറിയാതെ വിറങ്ങലിച്ചു നിൽക്കുന്നു. ഒന്നും രണ്ടും വകഭേദങ്ങൾ ആയ ബീറ്റയും ഡെൽറ്റയും ഒക്കെ അതിജീവിച്ച രാജ്യങ്ങൾ പലതും ഒമിക്രോണിൻ്റെ ആഗമനത്തെ ജിജ്ഞാസയോടെ നോക്കി കാണുന്നു. നാം വാസം ചെയ്യുന്ന ഇന്ത്യാ മഹാരാജ്യത്തിലും അതിൻെറ വേരുകൾ പടർന്നു തുടങ്ങിയിരിക്കുന്നു. പണ്ഡിത പാമര കുചേല കുബേര, വ്യത്യാസം കൂടാതെ മനുഷ്യനെ കീഴടക്കുവാൻ കഴിയുന്ന ഈ പകർച്ചവ്യാധികളുടെ ആകെ തുകയായ മരണത്തിൻ്റെ കരാളഹസ്തങ്ങളിൽ നിന്നും മുക്തി നേടുവാൻ പര്യാപ്തമായ വാക്സിനുകൾ ഇന്നുവരെ എങ്ങും ലഭ്യമായിട്ടില്ല. 2019 അവസാനത്തോടെ തുടക്കം കുറിച്ച ഈ വൈറസുകളുടെ ആക്രമണം ദൈവസഭയേയും ബാധിച്ചു. COVID 19 എന്ന് ശാസ്ത്രലോകം നാമകരണം ചെയ്യപ്പെട്ട ഈ സൂക്ഷ്മാണു ദൈവസഭയുടെ വിശ്വാസപ്രമാണങ്ങളെയും ഒരു പരിധിവരെ തകർത്തു. പലരും ഞരക്കത്തോടെയും മാനസിക സംഘർഷത്തോടെയും തങ്ങളുടെ ആത്മീയ ജീവിതവും വൈറസിനൊപ്പം കരുപിടിപ്പിച്ചു.തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്കുകാണുവാനോ അവർക്ക് വേണ്ടുംവണ്ണം ഒരു നല്ല യാത്രയയപ്പ് നൽകുവാനോ ശുശ്രൂഷകൾ നിർവഹിക്കുവാൻ ശുശ്രൂഷകൻമാരോ ഇല്ലാതിരുന്ന ഒരു പിൻകാല ലോക്ക് ഡൗൺ ചരിത്രം നമുക്കുണ്ടായിരുന്നു. ഏകദേശം രണ്ടായിരത്തിലധികം കർത്തൃ ശുശ്രൂഷകൻമാർ ഈ മഹാമാരി മൂലം ലോകത്തോട് വിടപറഞ്ഞതായി ചില സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു അതിൽ എത്രയോ പതിന്മടങ്ങാണ് യാഥാർത്ഥ്യം.എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ കൂടി കടന്നു പോയ ദൈവസഭ ശുദ്ധീകരിക്കപ്പെട്ടുവോ??? ഇവിടെയാണ് ഒമിക്രോൺ എന്ന പുതിയ വകഭേദം ദൈവസഭയുടെ ശുദ്ധീകരണത്തിനോ എന്ന ചോദ്യ പ്രസക്തി. വളരെ കാലികവും വൾചിന്തിക്കേണ്ടതും ആയ ഒരു ചിന്തയാണിത്. സഭയുടെ കോവിഡിന് മുൻപുള്ള കാലഘട്ടത്തിൽ പകയും പിണക്കങ്ങളും മനസ്സിൽ ശേഖരിച്ചുവച്ച് നാം പങ്കെടുത്ത അനേക കർതൃമേശകൾ ഉണ്ടായിരുന്നു. മറ്റുള്ളവരോട് ക്ഷമ ചോദിക്കുവാനോ പരസ്പരം വിശുദ്ധ ചുംബനം നൽകുവാനോ നോ മനസ്സില്ലാതെ അതിൽ നിന്നും വിട്ടു നിന്ന നമുക്കുവേണ്ടി സ്വർഗ്ഗം ഒന്നും രണ്ടും തരംഗങ്ങളിലൂടെ അവയെ നിർത്തലാക്കി. പലപ്പോഴും ഉള്ളിലെ പകകൾ ഏറ്റു പറയാതെ മറച്ചുവച്ചുകൊണ്ട് നാം ദൈവത്തെ ആരാധിച്ചു. മനപ്പാഠമാക്കിയ ദൈവ കല്പനകളെ പോലെ അന്യഭാഷകൾ നാം വാതോരാതെ സംസാരിച്ചു . എന്നാൽ വലിയവനായ ദൈവം സകലത്തിനും ഒരു അറുതി വരുത്തി. ചിലർ ചെയ്യുന്നതുപോലെ പോലെ വിശുദ്ധ സഭായോഗങ്ങളെ ഉപേക്ഷയായി വിചാരിക്കരുത്. (എബ്രാ10:20) എന്ന വചനം നിലനിൽക്കുമ്പോൾതന്നെ എത്രയോ സഭായോഗങ്ങൾ നാം കാരണം കൂടാതെ തന്നെ ലൗകിക കാര്യങ്ങൾക്കായി ഉപേക്ഷയായി വിചാരിച്ചു. വിചാരിക്കുക മാത്രമല്ല ഉപേക്ഷിക്കുക കൂടി ചെയ്തു. തൽഫലമായി ദൈവം നീണ്ട വർഷങ്ങളായി ആരാധനാലയങ്ങളും അടപ്പിച്ചു. സ്വന്തം പ്രശസ്തിക്കും പ്രസിദ്ധൻ ആകുവാനും വേണ്ടി നടത്തിയ പല മഹാ സമ്മേളനങ്ങൾക്കും തിരശീലവീണു. ആചാരം ആക്കിയ പല ഉപവാസങ്ങളും അപ്രത്യക്ഷമായി. ആൾദൈവങ്ങൾ ഒളിത്താവളങ്ങളിലേക്ക് മടങ്ങി. ദീനമായി കിടക്കുന്നവർ സഭയിലെ മൂപ്പന്മാരെ വിളിക്കട്ടെ (യാക്കോ 5:14) എന്നാൽ രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ മൂപ്പൻ മാർക്ക് അ ഭവനങ്ങളിൽ എത്തുവാൻ കഴിയാതെയായി. യെരൂശലേമിലും യഹൂദൃ യിലും ശമര്യയിലും ഭൂമിയുടെ അറ്റത്തോളം പോയി എൻ്റെ സാക്ഷികളാകുവിൻ എന്ന ദൈവവചനത്തെ അപരിചിതമായി കണ്ട ദൈവജനത്തെ ദൈവം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുറിക്കുള്ളിൽ ഒതുക്കി. വൻകരകളിൽ താവളമാക്കിയിട്ടും സുവിശേഷീകരണം മറന്നു പോയവരെ ദൈവവും മറന്നുകളഞ്ഞു(മത്താ5:32) സഹോദരനോട് വല്ലതും ഉണ്ട് എന്ന് നിനക്ക് തോന്നിയാൽ നിൻ്റെ വഴിപാട് അവിടെവെച്ചിട്ട് അവനോട് ആദ്യം നിരക്കുക എന്ന ദൈവവചനം പഴഞ്ചൊല്ലാക്കി പ്രവർത്തിച്ചവരുടെ മാമാങ്ക കൺവെൻഷനുകളും സഭായോഗങ്ങൾളും ചെറു സ്ക്രീനുകളിൽ മാത്രമായി മാറ്റപ്പെട്ടു. ആയതിനാൽ ഈ പുതിയ വകഭേദം നമ്മെത്തന്നെ വിചിന്തനം ചെയ്യുന്നതിനോ?? വിട്ടു കളയേണ്ടതിനെ നമുക്ക് വിട്ടുകളയാം. നാം ശേഷം മനുഷ്യരെ പോലുള്ളവർ അല്ലല്ലോ??? നമ്മുടെ ആത്മീയത അത് ആത്മീയ വ്യവസ്ഥകൾക്ക് അധീനമോ?? കോപം ക്രോധം ദുർഭാഷണം പക ഇവയെ വിട്ടുകളയാം. അന്യോന്യം പൊറുക്കാം കർത്താവ് നമ്മോട് ക്ഷമിച്ചതു പോലെ ഏഴ് 70വട്ടം നമുക്കും ക്ഷമിക്കാം. ഒമിക്രോൺ എന്ന ഈ മഹാമാരിയെ ചെറുത്തുനിൽക്കാൻ വൈദ്യശാസ്ത്രത്തെ ക്കാളും വിലപ്പെട്ടത്. വിശ്വാസിയുടെ ആത്മീക മനോഭാവമാണ്. യേശുക്രിസ്തുവിൻറെ പുതിയനിയമ കല്പനകളെ അപ്പാടെ പ്രാവർത്തികമാക്കാം അപ്പോൾ ജഡികമായ സൂക്ഷ്മാണുക്കൾ ആത്മീയതയിൽ നിന്ന് അകലും. ദൈവസഭയുടെ വിശുദ്ധീകരണം പൂർണ്ണമാകട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.