ഒമിക്രോണ്‍; വീട്ടുനിരീക്ഷണത്തിന്​ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേ​ന്ദ്രസര്‍ക്കാര്‍

KE NEWS DESK| NEW DELHI, INDIA

ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനിടെ വീട്ടുനിരീക്ഷണത്തിന്​ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേ​ന്ദ്രസര്‍ക്കാര്‍. കോവിഡ്​ സ്ഥിരീകരിച്ചാല്‍ ഏഴ്​ ദിവസം​ വീട്ടുനിരീക്ഷണത്തില്‍ കഴിയണം. ​പോസ്റ്റീവായത്​ മുതല്‍ ഏഴ്​ ദിവസമാണ്​ വീട്ടിലെ ക്വാറന്‍റീന്‍. പിന്നീട്​ തുടര്‍ച്ചയായ മൂന്ന്​ ദിവസം പനിയില്ലെങ്കില്‍ വീട്ടുനിരീക്ഷണം അവസാനിപ്പിക്കാം. ഹോം ഐസോലേഷന്‍ അവസാനിപ്പിക്കുന്ന സമയത്ത്​ വീണ്ടും കോവിഡ്​ പരിശോധന നടത്തേണ്ട ആവശ്യമില്ല.

കോവിഡ്​ ബാധിച്ച്‌​ ലക്ഷണങ്ങളൊന്നും ഇല്ലാത്തവര്‍ക്കാണ്​ വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കുക. ഇവരുടെ രക്​തിലെ ഓക്സിജന്‍റെ അളവ്​ 93 ശതമാനമോ അതിലധികമോ വേണമെന്നും നിബന്ധനയുണ്ട്​. മറ്റ്​ അസുഖങ്ങളുള്ള വയോധികര്‍ക്ക്​ കര്‍ശന പരിശോധനകള്‍ക്ക്​ ശേഷം മാത്രമേ വീട്ടുനിരീക്ഷണം അനുവദിക്കാവു.

രാജ്യത്ത്​ ​പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 50,000 കടന്നതോടെയാണ്​ വീട്ടുനിരീക്ഷണത്തിന്​ കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്​. 24 മണിക്കൂറിനിടെ 58,097 പേര്‍ക്കാണ്​ രാജ്യത്ത്​ പുതുതായി രോഗം ബാധിച്ചത്​. കഴിഞ്ഞ വര്‍ഷം ജൂണിന്​ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്​.

കഴിഞ്ഞ ദിവസം 534 പേര്‍ മഹാമാരി ബാധിച്ച്‌​ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 482,551 ആയി. ഇന്ത്യയില്‍ ഇതുവരെ 3.502 കോടി പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. പ്രതിദിന രോഗബാധ 4.18 ശതമാനമായി ഉയര്‍ന്നു.

രാജ്യത്ത്​ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 2135 ആയി ഉയര്‍ന്നു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ്​ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത്​. കഴിഞ്ഞ ദിവസം 15,389 പേര്‍ രോഗമുക്തി നേടി. ഇതുവരെ 3,43,21,803 പേരാണ്​ രാജ്യത്ത്​ കോവിഡ്​ മുക്തരായത്​. മൂന്നാം തരംഗത്തെ തുടര്‍ന്ന്​ ഡല്‍ഹിയും കര്‍ണാടകയും വാരാന്ത്യ കര്‍ഫ്യൂ ഏര്‍പെടുത്തിയിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.