ഒമിക്രോണ്‍ വ്യാപനം: സംസ്ഥാനത്ത്​ കൂടുതല്‍ നിയന്ത്രണങ്ങള്‍; ചടങ്ങില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കുറയ്ക്കും

കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ- രാഷ്ട്രീയ-സാംസ്കാരിക-സാമുദായിക-പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കാനാവുന്നവരുടെ എണ്ണം, അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്തും

KE News Desk l Tvm, Kerala

തിരുവനന്തപുരം: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിന്‍റെ പശ്​ചാത്തലത്തില്‍ സംസ്ഥാനത്ത്​ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.കോവിഡ്​ അവലോകന യോഗത്തിലാണ്​ തീരുമാനം. ഇന്‍ഡോര്‍, ഔട്ട്​ഡോര്‍ പരിപാടികളില്‍ പ​ങ്കെടുക്കാവുന്നവരുടെ എണ്ണം സര്‍ക്കാര്‍ നിജപ്പെടുത്തി.
കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ- രാഷ്ട്രീയ-സാംസ്കാരിക-സാമുദായിക-പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കാനാവുന്നവരുടെ എണ്ണം, അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയർപോർട്ടുകളിൽ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻ തന്നെ അപേക്ഷിക്കണം. കയ്യിൽ കിട്ടിയ അപേക്ഷകളിൽ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഒമിക്രോൺ കേസുകളിൽ വർദ്ധനയുണ്ടായിട്ടുണ്ട്. നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ ബാധിതരാണ് ഉള്ളത്.
അതേസമയം, കൂടുതൽ നിയന്ത്രണങ്ങൾ ഇപ്പോൾ വേണ്ടെന്നാണ് കോവിഡ് അവലോകന യോഗത്തിലുണ്ടായ തീരുമാനം. രാത്രികാല നിയന്ത്രണമുൾപ്പെടെ തിരിച്ചുകൊണ്ടുവരണമെന്ന നിർദേശമുണ്ടായിരുന്നെങ്കിലും ഇന്നത്തെ യോഗത്തിൽ സർക്കാർ അത് പരിഗണിച്ചില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.