രാജ്യതലസ്ഥാനത്ത് കോവിഡ് പ്രതിദിന കണക്കുകളില്‍ വന്‍ കുതിച്ചുചാട്ടം.

KE NEWS DESK| NEW DELHI

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് പ്രതിദിന കണക്കുകളില്‍ വന്‍ കുതിച്ചുചാട്ടം. ചൊവ്വാഴ്ച ഡല്‍ഹിയില്‍ കോവിഡ് -19 കേസുകള്‍ 5,481 എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന ഹെല്‍ത്ത് ബുള്ളറ്റിന്‍ അനുസരിച്ച്‌, മൂന്ന് പേര്‍ വൈറസ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ മരണസംഖ്യ 25,113 ആയി ഉയര്‍ന്നു.ഇതോടെ, പോസിറ്റിവിറ്റി നിരക്ക് 8.37 ശതമാനമായി ഉയര്‍ന്നു – കഴിഞ്ഞ വര്‍ഷം മെയ് 17 ന് ഇത് 8.42 ശതമാനമായതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

-ADVERTISEMENT-

You might also like