മഞ്ഞില്‍ പുതച്ച്‌ അമേരിക്ക; പലയിടങ്ങളിലും അടിയന്തരാവസ്‌ഥ, പൊതുഗതാഗതത്തിനും നിയന്ത്രണം

KE NEWS DESK | INTERNATIONAL

വാഷിങ്ടൺ: മഞ്ഞില്‍ പുതച്ച്‌ അമേരിക്ക. തിങ്കളാഴ്ച തുടങ്ങിയ മഞ്ഞുവീഴ്ചയില്‍ വാഷിങ്ടണ്‍ ഡിസി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളെല്ലാം മഞ്ഞു കൊണ്ട് മൂടി. ഇതോടെ പല സ്ഥലങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

യുഎസിന്റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളിലും മധ്യ-അറ്റ്ലാന്റിക് മേഖലകളിലും അടിച്ച ഹിമക്കാറ്റ് കാരണമാണ് മഞ്ഞു വീഴ്ച കനത്തത്. കാലാവസ്ഥയിലെ മാറ്റം മൂലം വാഷിങ്ടണിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും അടച്ചു. വാഷിങ്ടണ്‍ മേയര്‍ മൂരിയേല്‍ ബൗസര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജോര്‍ജിയ, വാഷിങ്ടണ്‍, വെര്‍ജീനിയ, കാരൊലിനാസ്, ഫിലാഡല്‍ഫിയ തുടങ്ങിയ സ്ഥലങ്ങളില്‍ 10 മുതല്‍ 20 സെന്റി മീറ്റര്‍ വരെ മഞ്ഞു വീഴ്ചയും മണിക്കൂറില്‍ 64 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റും അനുഭവപ്പൈട്ടതിനെ തുടര്‍ന്ന് ശക്തമായ മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

പൊതുഗതാഗത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്റെ വൈറ്റ് ഹൗസിലേക്കുള്ള യാത്രയും കനത്ത മഞ്ഞുവീഴ്ച മൂലം അരമണിക്കൂറിലധികം തടസപ്പെട്ടു. 2400 ഓളം ഫ്‌ലൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്.

വാഷിങ്ടണ്‍ ഡിസിയില്‍ തിങ്കളാഴ്ച 8.5 ഇഞ്ച് മഞ്ഞ് വീഴ്ച രേഖപ്പെടുത്തി. ഇത് 2016 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കനത്ത മഞ്ഞുവീഴ്ചയാണ് ഇത്. അതേസമയം കനത്ത മഞ്ഞു വീഴ്ച മൂലം വെര്‍ജീനയയില്‍ അറുനൂറോളം അപകടങ്ങളുമുണ്ടായി.

ഇതില്‍ ആറെണ്ണം ട്രാക്ടറുകളും ട്രെയ്‌ലറുകളും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടമാണ്. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.