കർണാടകയിലെ ക്രൈസ്‌തവർക്ക്‌ നേരെയുള്ള സംഘ്പരിവാർ ആക്രമണം: മുഖം നോക്കാതെ നടപടിയെടുക്കണമെന്നു രമേശ് ചെന്നിത്തല എംഎൽഎ

KE News Desk l Alappuzha, Kerala

ബെംഗളൂരു: കർണ്ണാടകയിലെ ബലഗാവിയിൽ ഞായറാഴ്ച പ്രാത്ഥന നടത്തുകയായിരുന്ന ക്രിസ്ത്യൻ ദളിത് വിഭാഗത്തിനെതിരെ നടന്ന സംഘ്പരിവാർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പന്ത്രണ്ട് തവണയാണു കർണ്ണാടകത്തിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ ആക്രമണം അഴിച്ച് വിട്ടത്. പളളികൾക്ക് നേരെയും ആക്രമണമുണ്ടായി, ഇവരെ നിയന്ത്രിക്കുന്ന കാര്യത്തിൽ സംഘ് പരിവാർ നേതൃത്വം നൽകുന്ന ബിജെപി സർക്കാർ ഒരു ചെറുവിരൽ പോലും അനക്കുന്നില്ല. ഇന്നലെ നടന്ന ആക്രമത്തിൽ മലയാളികളായ വിശ്വാസികൾക്കാണു കൂടുതൽ പരിക്കേറ്റത് കുറ്റക്കാരായവർക്കെതിരെ മുഖം നോക്കാതെ നടപടിച്ചെക്കണം. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ സംഘ് പരിവാർ ബോധപൂർവ്വം അക്രമണങ്ങൾ അഴിച്ച് വിടുമ്പോൾ മോദി സർക്കാരും ബി ജെ പി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകളും കയ്യും കെട്ടി നോക്കി നിൽക്കുകയാണ്.

-Advertisement-

You might also like
Comments
Loading...