ചെറുചിന്ത : അവൻ സകലവും നന്നായി ചെയ്തു l ദീന ജെയിംസ് ആഗ്ര

ഗലീലകടല്പുറത്തു യേശുവിന്റെ അടുക്കൽ കൊണ്ടുവന്ന വിക്കനായൊരു ചെകിടനെ യേശു സൗഖ്യമാക്കിയത് കണ്ടു അത്യന്തം വിസ്മയിച്ച ജനം പറഞ്ഞു :”അവൻ സകലവും നന്നായി ചെയ്തു. ”
യേശുവിന്റെ വീര്യപ്രവർത്തികളും കല്പനകളും വ്യത്യസ്ഥതയേറിയതായിരുന്നു. മനുഷ്യന്റെ കണക്കുകൂട്ടലുകൾക്ക് അതീതമായിയായിരുന്നു യേശുവിന്റെ ഓരോ അത്ഭുതപ്രവർത്തികളും. ഇവിടെയും ആ മനുഷ്യനെ സൗഖ്യമാക്കിയത് അവനെ പുരുഷാരത്തിൽ നിന്നും വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരലിട്ട്, തുപ്പി അവന്റെ നാവിനെ തൊട്ട് സ്വർഗത്തേക്ക് നോക്കി നെടുവീർപ്പെട്ട് അവനോട് തുറന്നുവരിക എന്നർത്ഥമുള്ള എഫഥാ എന്ന് പറഞ്ഞു. ഉടനെ ആ മനുഷ്യൻ സൗഖ്യമായി. (മർക്കൊസ് 7:33,34)

ആണ്. നീ എവിടെ പോയാലും നിന്നെ അനുഗമിക്കും എന്ന് പറഞ്ഞവനെ നിരുത്സാഹപ്പെടുത്തി, വേറൊരുവനോട് എന്നെ അനുഗമിക്ക എന്ന് കല്പിച്ചു.(ലുക്കോസ് 9:57-59) യേശുവിന്റെ അത്ഭുതങ്ങളും അടയാളങ്ങളും അത്യന്തംവിസ്മയാവഹങ്ങളും നമ്മെ ചിന്തിപ്പിക്കുന്നതുംആണെങ്കിലും അവന്റെ പ്രവർത്തികൾ പൂർണ്ണതയുള്ളതും ശ്രേഷ്ഠമേറിയതും ആണ്.

ഒരു വർഷം കൂടി നമ്മിൽ നിന്നും വിടപറയാ നൊരുങ്ങുമ്പോൾ നമുക്കും പറയാൻ കഴിയില്ലേ പിന്നിട്ട ദിവസങ്ങളിൽ അവൻ സകലവും നന്നായി ചെയ്തു”.!!! ഭീകരതകൾ നിറഞ്ഞ ഒറ്റപെട്ട ജീവിതവഴിയിൽ ഇനിയെങ്ങനെ മുന്നോട്ടു പോകും, ആരൊന്ന് സഹായഹസ്തം നീട്ടും, ഈ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കും എന്നൊക്കെയോർത്തു നീറിയ ദിനങ്ങൾ…. ഉറങ്ങാതെ തള്ളിനീക്കിയ രാത്രികൾ…. അവിടെയൊക്കെ അവന്റെ വ്യത്യസ്തതയേറിയ അത്ഭുതങ്ങൾ നാം ജീവിതത്തിൽ അനുഭവിച്ചില്ലേ…. അതേ, അവൻ സകലവും നന്നായി ചെയ്തു!!!!
പുതിയൊരു വർഷത്തെ പുത്തൻ സ്വപ്നങ്ങളും പ്രതീക്ഷകളുമായി വരവേൽക്കാനൊരുങ്ങുമ്പോൾ ആശങ്കകൾ ഏറെയാണ്. ഇതുവരെ സകലവും നന്നായി ചെയ്തവൻ ഇനിയും ചെയ്യും എന്ന പ്രത്യാശയോടെ മുന്നേറാം….
അതേ, അവൻ സകലവും നന്നായി ചെയ്യും!!!!

പുതുവത്സാരാശംസകൾ!!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.