പാസ്റ്റർ കെ.എൽ.സണ്ണി അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

തിരുവനന്തപുരം: തെക്കൻ തിരുവിതാംകൂറിന്റെ അപ്പോസ്തലനായിരുന്ന ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ എൽ സണ്ണി (94) അല്പം മുന്നേ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘ വർഷങ്ങൾ കർത്തൃ ശുശ്രൂഷ നിർവ്വഹിച്ച ശേഷം, വാർദ്ധക്യ സഹജമായ അനാരോഗ്യം കാരണം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. തിരുവനന്തപുരം ജില്ലയിൽ ശാരോൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനും പ്രവർത്തനങ്ങൾ വർദ്ധിക്കുവാനും ബഹുമാന്യ ദൈവദാസനെ കർത്താവ് ഉപയോഗിച്ചു. 1928ൽ നെടുമങ്ങാട് കരിപ്പൂരിൽ ഇടവിളാകത്തു ലൂക്കോസ്- റോസിലി ദമ്പതികളുടെ മകനായി ജനിച്ചു. ‘അപ്പാ നീ ആശ്രയം’ എന്നു തുടങ്ങി നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. തിരുവനന്തപുരം, നെയ്യാറ്റിൻകര റീജിയണുകളുടെ രക്ഷാധികാരിയായിരുന്നു. ഭാര്യ: ഡി ആർ മേഴ്‌സി, മക്കൾ: പാസ്റ്റർ സ്പർജൻ സണ്ണി (ശാരോൻ കാരക്കോണം സെന്റർ മിനിസ്റ്റർ), ഹെപ്സി ജേക്കബ്, പേഴ്സി സാംസൻ, ഷൈജ ശീമോൻ ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക. സംസ്കാര ശുശ്രൂഷ പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.