WORDSMITH-2021 വെർച്ച്വൽ ഉപന്യാസ മത്സരത്തിന് അനുഗ്രഹീത സമാപ്തി. ചാമ്പ്യാനായി സിസ്റ്റർ ടിജി

Kraisthava Ezhuthupura News

അലൈൻ ഐ.പി.സി എബനേസർ പി.വൈ.പി.എ-യുടെ നേതൃത്വത്തിൽ നടന്ന വെർച്ച്വൽ ഉപന്യാസത്തിനു സമാപനം.രണ്ടു തലങ്ങളായി നടത്തിയ വെർച്ച്വൽ ഉപന്യാസ മത്സരത്തിന്റെ ഫൈനൽ തലം ഡിസംബർ 24 -നു വൈകുന്നേരം സൂം ആപ്പ്ളിക്കേഷനിൽ കൂടെ നടത്തുകയുണ്ടായി.ഗ്രാൻഡ് ഫിനാലയുടെ അധ്യക്ഷനായി സഭ ശുശ്രുഷകൻ പാസ്റ്റർ .ജോൺ വി ചെറിയാൻ പദവി അലങ്കരിക്കുകയും ഉദ്ഘാടകനായി യൂ.എ.ഇ റീജിയൻ മുൻ പി.വൈ.പി.എ സെക്രട്ടറി ബ്രദർ ഷിബു മുളംകാട്ടിൽ സന്നിഹിതനായിരുന്നു.ലോകത്തിലെ വിവിധ പെന്തെക്കോസ്ത് സഭ പ്രസ്ഥാങ്ങളിൽ നിന്നും യുവതീ യുവാക്കൾ പങ്കെടുക്കുകയും ചെയ്തു.ഒന്നാം തലത്തിൽ 160 -ൽ അധികം മത്സരാത്ഥികൾ പങ്കെടുക്കുകയും അതിൽ നിന്നും 5 മത്സാർത്ഥികളെ വിധി കർത്താക്കൾ തിരഞ്ഞെടുക്കുകയും ചെയ്തു.ഫൈനൽ തലത്തിൽ മത്സരിച്ചു പങ്കെടുത്ത വിജയികൾ:-

ഒന്നാം സ്ഥാനം(15000രൂപ) -സിസ്റ്റർ:ടിജി ബി.ടി (തിരുവനന്തപുരം)
രണ്ടാം സ്ഥാനം(10000 രൂപ) -സിസ്റ്റർ:മഞ്ജു ജോൺ(ളാഹ)
മൂന്നാം സ്ഥാനം(5000 രൂപ) -സിസ്റ്റർ:മഞ്ജു മാത്യു(ഓസ്ട്രേലിയ)
നാലാം സ്ഥാനം(2000 രൂപ) -സിസ്റ്റർ:കെസിയ ജോയ്(കണ്ണൂർ)
അഞ്ചാം സ്ഥാനം(2000 രൂപ) -സിസ്റ്റർ:അഞ്ജന ജെറിൻ(മഹാരാഷ്ട്ര).

പി വൈ പി എ-യുടെ കമ്മിറ്റി ആദ്യത്തെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്കാണ് സമ്മാനം പ്രഖ്യാപിച്ചത് എന്നാൽ വിധികർത്താക്കളിൽ ഒരാൾ നാലും അഞ്ചും സ്ഥാനം നേടുന്നവർക്ക് പ്രോത്സാഹന സമ്മാനം നൽകുകയായിരുന്നു.ഫൈനൽ തലത്തിൽ കാണികളെ കൂടെ ഉൾക്കൊള്ളിച്ചു വിധി കല്പിക്കുന്നതിൽ പങ്കാളികൾ ആക്കുവാൻ കഴിഞ്ഞു എന്നുള്ളത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ബ്രദർ.അജു എബ്രഹാം സേവനം അനുഷ്ടിച്ചു വരുന്നു. WORDSMITH-2021-ന് ജഡ്ജിങ് പാനലിനു നേതൃത്വം നൽകിയവർ:-

1, ബ്രദർ:ജോൺ വെസ്ലി ചാക്കോ
2, പാസ്റ്റർ:ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാട്
3, ഇവാ:ജസ്റ്റിൻ ജോർജ് കായംകുളം
4, ഇവാ:മോൻസി മാമ്മൻ
5, ഇവാ: അലൻ പള്ളിവടക്കൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.