കാൽവറി ഫെലോഷിപ്പ് സഭയുടെ വർഷാവസാന ഉപവാസ പ്രാർത്ഥന ആരംഭിച്ചു

മസ്കറ്റ് : കാൽവറി ഫെലോഷിപ്പ് സഭയുടെ ആഭിമുഖ്യത്തിൽ വർഷാവസാന ഉപവാസ പ്രാർത്ഥന ആരംഭിച്ചു. ഡിസംബർ 25 ശനി മുതൽ 31 വെള്ളി വരെ വൈകിട്ട് 8 pm മുതൽ 9.30pm വരെ (ഇന്ത്യൻ സമയം 9.30 പിഎം മുതൽ ) നടത്തപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ 10am മുതൽ 12 pm വരെ റൂവി main ഹാളിൽ സഭ ആരാധനയോട് കൂടെ ഉപവാസ പ്രാർത്ഥന സമാപിക്കുന്നതാണ്.

post watermark60x60

കാൽവറി ഫെലോഷിപ്പ് മസ്കറ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ സി തോമസ്, പാസ്റ്റർ വി ടി എബ്രഹാം (എ ജി മലബാർ & എസ് ഐ എ ജി സൂപ്രണ്ട്) പാസ്റ്റർ സണ്ണി കുരിയൻ (ഐപിസി വാളകം) പാസ്റ്റർ എബ്രഹാം ജോസഫ് (ശാരോൺ ഫെലോഷിപ്, നാഷണൽ പ്രസിഡന്റ്‌ ) , പാസ്റ്റർ അനീഷ് ഏലപ്പാറ , പാസ്റ്റർ ടി ഇ വർഗീസ് (ഐപിസി ഹൂസ്റ്റൺ) എന്നിവർ വരും ദിവസങ്ങളിൽ ദൈവവചനം സംസാരിക്കും. ഗാനശുശ്രൂഷയ്ക്ക് പാസ്റ്റർ സാമുവേൽ വിൽസണും, പാസ്റ്റർ ഡാനിയേൽ നീലഗിരിയും നേതൃത്വം നൽകും.

സൂം പ്ലാറ്റ്ഫോമിലാണ് മീറ്റിംഗ് നടത്തപ്പെടുന്നത്.
Zoom ID : 836 1962 3263
Passcode : 1234

-ADVERTISEMENT-

You might also like