കൈസ്തവ എഴുത്തുപുര കച്ച്- സൗരാഷ്ട്ര യൂണിറ്റ്- ശ്രദ്ധ ക്രിസ്തുമസ് ദിന ഭക്ഷണ വിതരണം നടത്തി

ജാംനഗർ/ ഗുജറാത്ത് : കൈസ്തവ എഴുത്തുപുര കച്ച്- സൗരാഷ്ട്ര യൂണിറ്റിന്റെയും ശ്രദ്ധയുടെയും ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ദിനമായ ഇന്നലെ ഗുജറാത്തിലെ ജാംനഗർ സിറ്റിയിൽ പാവപ്പെട്ടവർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു.30 ഭക്ഷണകിറ്റ് വൃദ്ധസദനത്തിലും 60 ഭക്ഷണകിറ്റ് വഴിയോരത്ത് അലഞ്ഞുനടക്കുന്നവർക്കുമാണ് നൽകിയത്.കച്ച് – സൗരാഷ്ട്ര യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ റെജി എബ്രഹാം, ഇവാഞ്ചലിസം കോർഡിനേറ്റർ
ബ്രദർ ഡേവിസ് സാമൂവേൽ എന്നിവർ നേതൃത്വം നൽകി.ഐപിസി ജാംനഗർ പ്രാദേശിക ക്രമീകരണങ്ങൾക്ക് പിന്തുണ നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.