സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) സാർവ്വദേശീയ കൺവൻഷൻ ഡിസംബർ 27 മുതൽ ശ്രീലങ്കയിൽ

കൊക്കാവിള/(ശ്രീലങ്ക): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ കൊക്കാവിള സാർവ്വദേശീയ കണ്‍വൻഷൻ ഡിസംബർ 27 മുതൽ 31 വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ഡിസംബർ 31 ന് രാത്രി 10 മുതൽ ആണ്ട് അവസാന യോഗവും നടക്കും. കൺവൻഷനിൽ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

post watermark60x60

1924 ൽ മലയാളിയായ പാസ്റ്റർ പോൾ സിലോണിൽ (ശ്രീലങ്ക) സ്ഥാപിച്ച സിലോൺ പെന്തെക്കൊസ്ത് മിഷൻ ഇന്ത്യയിൽ റ്റി.പി.എം എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നത്. ഓരോ രാജ്യത്തും പ്രാദേശിക പേരിൽ അറിയപ്പെടുന്ന സഭയുടെ സാർവ്വദേശീയ കൺവൻഷനുകൾ
ചെന്നൈയിൽ ഇരുമ്പല്ലിയൂരിലും കേരളത്തിൽ കൊട്ടാരക്കരയിലും അമേരിക്കയിൽ പെൻസിൽവാനിയയിലും ശ്രീലങ്കയിൽ കോക്കാവിളയിലുമാണ്.

 

-ADVERTISEMENT-

You might also like