കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചു

Kraisthava Ezhuthupura News

കൊച്ചി: മുതിർന്ന
കോൺഗ്രസ് നേതാവും കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചു.
70 വയസായിരുന്നു. 10.15ഒാടെ വെല്ലൂർ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിത്സയിലായിരുന്നു.
നിലവിൽ കോൺഗ്രസ് നിയമസഭ കക്ഷി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്.
തൊടുപുഴയിൽ നിന്ന് രണ്ടു തവണ കേരള നിയമസഭയിലെത്തി.
2009-2014 കാലയളവിൽ ഇടുക്കി ലോക്സഭ മണ്ഡലത്തെയും പ്രതിനിധീകരിച്ചിരുന്നു.
2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗമാണ്.

-ADVERTISEMENT-

You might also like