വേൾഡ് റിവൈവൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ “രുധിരം” രക്തദാനം

Kraisthava Ezhuthupura News

വേൾഡ് റിവൈവൽ മിനിസ്ട്രീസ് യുവജനവിഭാഗമായ യൂത്ത് & സൺഡേ സ്കൂൾ രുധിരം എന്ന പേരിൽ രക്തദാനം ജീവദാന ഔദ്യോഗികമായ ഉദ്ഘാടനം 2021 ഡിസംബർ 24 വെള്ളി 5 മണിക്ക് മടന്തമൺ പ്രാർത്ഥന ഗിരി വെച്ച് റാന്നി യുടെ എംഎൽഎ ശ്രീ. പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു. Dr. മനു എം വർഗീസ് ബെദേസ്ഥ ഹോസ്പിറ്റൽ വെച്ചൂച്ചിറ മുഖ്യ അതിഥിയായി പങ്കെടുക്കുന്നു.  വേൾഡ് റിവൈവൽ മിനിസ്ട്രീസ് പ്രസിഡന്റ് പാസ്റ്റർ റ്റിജോ മാത്യു, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന ജോബി, പാസ്റ്റർ മാത്യു റ്റി സി, ശ്രീമതി ഏബി റ്റിജോ എന്നിവർ ആശംസ സന്ദേശങ്ങൾ അറിയിക്കും. യൂത്ത് &സൺഡേ സ്കൂൾ കോഡിനേറ്റസ് പാസ്റ്റർ ഡാനിയേൽ മുട്ടപ്പള്ളി,
പാസ്റ്റർ അജി മോൻ ബ്രദർ അച്ചൻകുഞ്ഞ് ബ്രദർ ശശി മുക്കട ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു

-ADVERTISEMENT-

You might also like