ലഹരിവിരുദ്ധ യാത്ര ചൊവ്വാഴ്ച നടക്കും

Kraisthava Ezhuthupura News

മഴുക്കീർ: ചർച്ച് ഓഫ് ഗോഡ് തിരുവല്ല സൗത്ത് സെൻ്ററിൻ്റെയും വിമുക്തിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി, സ്ത്രീധന പീഡനം, കുട്ടികൾക്കെതിരെയുള്ള അക്രമം എന്നീ സാമൂഹിക തിന്മകൾക്കെതിരെ ലഹരി വിരുദ്ധ യാത്ര ഡിസംബർ 21 ചൊവ്വാഴ്ച നടക്കും. രാവിലെ 8.30 ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് പാസ്റ്റർ വൈ. റെജി ഉത്ഘാടനം ചെയ്യും. സെൻ്റർ മിനിസ്റ്റർ, പാസ്റ്റർ ലാലി ഫിലിപ്പ് അധ്യക്ഷത വഹിക്കും. നന്നാട്, ഓതറ, പാണ്ടനാട്, തിരുമൂലപുരം, കടപ്ര-മാന്നാർ എന്നിവിടങ്ങളിൽ പര്യടനം നടത്തി എടത്വായിൽ വൈകിട്ട് സമാപിക്കും. പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യ പ്രഭാഷണം നടത്തും.

-ADVERTISEMENT-

You might also like