ദൈവം ജീവിതത്തിൽ ചെയ്യുന്ന നന്മകൾക്ക് നന്ദിയുള്ളവരായിരിക്കണം:റവ.ഡോ. ജോൺസൻ ഡാനിയേൽ

29-ാമത്ചെറുവക്കൽ കൺവൻഷന് പ്രാർത്ഥനയോടെ തുടക്കം

ചെറുവക്കൽ: ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്തിട്ടുള്ള നന്മകൾക്ക് നാം എന്നും ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം എന്ന് റവ. ഡോ. ജോൺസൻ ഡാനിയേൽ പറഞ്ഞു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വേങ്ങൂർ സെൻ്ററിൻ്റേയും കിളിമാനൂർ ഏരിയയുടേയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടേയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 29-ാമത് ചെറുവക്കൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഹോവ നല്ലവനെന്നും അവൻ്റെ ദയ എന്നേക്കുമുള്ളതെന്നും ഓരോ വ്യക്തികളും ജീവിതാനുഭവങ്ങളിലൂടെ വിളിച്ചു പറയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ. കെ ബെന്നി അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ റെജി ശാസ്താംകോട്ട മുഖ്യ സന്ദേശം നൽകി. ചെറുവക്കൽ ന്യൂലൈഫ് ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷൻ ഡിസംബർ 26ന് സമാപിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ അജി ആൻ്റണി, പി.സി. ചെറിയാൻ, ജോൺസൻ മേമന, ജോർജ് മാത്യു പുതുപ്പള്ളി, എബിൻ ജോർജ്, അനീഷ് കാവാലം, കെ.പി. ജോസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ചെറുവക്കൽ ന്യൂ ലൈഫ് സിംഗേഴ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ന്യൂ ലൈഫ് ടി.വിയിലൂടെയും ശാലേം പി.വൈ.പി.എ ചെറുവക്കൽ ഫെയ്സ്ബുക്ക് പേജിലൂടെയും മറ്റു ക്രൈസ്തവ മാധ്യമങ്ങളിലൂടെയും തത്സമയം കാണാവുന്നതാണ്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.