29-ാമത് ചെറുവക്കൽ കൺവൻഷൻ നാളെ മുതൽ

ചെറുവക്കൽ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വേങ്ങൂർ സെൻ്ററിൻ്റേയും കിളിമാനൂർ ഏരിയയുടേയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടേയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 29-ാമത് ചെറുവക്കൽ കൺവൻഷൻ നാളെ മുതൽ 26 ഞായർ വരെ ചെറുവക്കൽ ന്യൂലൈഫ് ഗ്രൗണ്ടിൽ നടക്കും. സെൻ്റർ മിനിസ്റ്റർ റവ.ഡോ. ജോൺസൻ ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗുകളിൽ പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, അജി ആൻ്റണി, പി.സി. ചെറിയാൻ, ജോൺസൻ മേമന, ജോർജ് മാത്യു പുതുപ്പള്ളി, എബിൻ ജോർജ്, അനീഷ് കാവാലം, കെ.പി. ജോസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ചെറുവക്കൽ ന്യൂ ലൈഫ് സിംഗേഴ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ന്യൂ ലൈഫ് ടി.വിയിലൂടെയും ശാലേം പി.വൈ.പി.എ ചെറുവക്കൽ ഫെയ്സ്ബുക്ക് പേജിലൂടെയും മറ്റു ക്രൈസ്തവ മാധ്യമങ്ങളിലൂടെയും തത്സമയം കാണാവുന്നതാണ്.

 

-ADVERTISEMENT-

You might also like