സംസ്ഥാന പി.വൈ.പി.എ 74-ാമത് ജനറൽ ക്യാമ്പ് ഡിസം. 23 മുതൽ ചരൽക്കുന്നിൽ

കുമ്പനാട്: സംസ്ഥാന പി വൈ പി എയുടെ 74-ാമത് ജനറൽ ക്യാമ്പ് എക്സോഡസ് സീസൺ IV, ഡിസംബർ 23 മുതൽ 25 വരെ കോഴഞ്ചേരി ചരൽക്കുന്ന് മാർത്തോമാ ക്യാമ്പ് സെന്ററിൽ നടക്കും.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു പ്രീ-രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് പ്രവേശനം അനുവദിക്കും. ഓൺലൈൻ ആയിട്ടാണ് രെജിസ്ട്രേഷൻ.

ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. സി ജോൺ ഉത്ഘാടനം ചെയ്യുന്ന 74-ാമത് ക്യാമ്പിൽ അനുഗ്രഹീതരായ ദൈവദാസന്മാർ ക്ലാസുകൾ നയിക്കും.

ഇമ്മനുവേൽ കെ.ബി, ഫ്ലവി ഐസക്ക് എന്നിവർ സംഗീത ശ്രുഷ്രൂഷയ്ക്ക് നേതൃത്വം നൽകും. ട്രാൻസ്ഫോർമേഴ്‌സ് ഗെയിം സെഷനുകൾ നയിക്കും.

തീം അവതരണം, സിമ്പോസിയം, മിഷൻ ചലഞ്ച്, ഗാന പരിശീലനം, കാത്തിരുപ്പ് യോഗം, കൗൺസിലിംഗ്, സെഷൻ, ആദരിക്കൽ ചടങ്ങ്, ടാലെന്റ് നൈറ്റ്‌ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.

പാസ്റ്റർ. സാംകുട്ടി ജോൺ ചിറ്റാർ, ബ്രദർ അജി കല്ലുങ്കൽ എന്നിവരെ ജന. കൺവീനർമാരായും, പാസ്റ്റർ ബ്ലെസ്സൻ കുഴിക്കാല, ബ്രദർ ഫിന്നി പി. മാത്യു എന്നിവർ കൺവീനർമാരും, പത്തനംതിട്ട മേഖലയിലെ മുൻ പി വൈ പി എ ഭാരവാഹികളെയും ഉൾപ്പെടുത്തി ക്യാമ്പ് കമ്മിറ്റിയും പ്രവർത്തിക്കും.

കേരളത്തിലെ വിവിധ മേഖലയിൽ നിന്നുള്ള യുവജന പ്രവർത്തകർ ക്യാമ്പിൽ പങ്കെടുക്കും.

പി വൈ പി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സുവി അജു അലക്സ്‌, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പാസ്റ്റർ ബെറിൽ ബി. തോമസ്, സുവി ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്, ബ്രദർ സന്തോഷ്‌ എം. പീറ്റർ, ബ്രദർ വെസ്‌ലി പി. എബ്രഹാം, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന, സംസ്ഥാന പിവൈപിഎ ജനറൽ കോർഡിനേറ്റർ ബ്രദ. ജസ്റ്റിൻ രാജ്, ജോയിന്റ് കോർഡിനേറ്റർ ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകും.

ബ്രദർ സന്ദീപ് വിളുമ്പുകണ്ടം ക്യാമ്പ് മീഡിയ കൺവീനറായി പ്രവർത്തിക്കും.

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.