കാനഡ ബൈബിൾ കോണ്ടസ്റ്റ് -2021 ബൈബിൾ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

കാനഡ: ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന കാനഡ ബൈബിൾ കോണ്ടസ്റ്റ് 2021 ൻ്റെ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Faith Comes By Hearing (Bible.is) ന്റെ സഹകരണത്തോടെ
2021 ഒക്ടോബർ 23, നവംബർ 13 തീയതികളിൽ രണ്ടു ഘട്ടങ്ങളായി നടന്ന ബൈബിൾ കോണ്ടസ്റ്റ് ക്രൈസ്തവ എഴുത്തുപുര
കാനഡ ചാപ്റ്റർ
പ്രസിഡൻ്റ് ഇവാ. ഗ്രെയ്സൺ സണ്ണി പ്രാർത്ഥിച്ചാരംഭിക്കുകയും, ക്രൈസ്തവ എഴുത്തുപുര പ്രൊജക്റ്റ് ഡയറക്ടർ ഷെബു തരകൻ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുകയും ചെയ്തു. ഓൺലൈനായി നടന്ന മത്സരത്തിൽ കാനഡ ഉൾപ്പെടെ ഇതര രാജ്യങ്ങളിൽ നിന്നുമുള്ള മത്സരാർഥികൾ പങ്കെടുത്തു.
സിസ്റ്റർ ജസ്റ്റി ജയിംസ് ഒന്നാം സ്ഥാനവും, സിസ്റ്റർ ജെസ്സി അനീഷ് രണ്ടാം സ്ഥാനവും, സിസ്റ്റർ ഷെർലിൻ വർഗ്ഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾ യഥാക്രമം 500, 300, 200 കനേഡിയൻ ഡോളറുകളുടെ ക്യാഷ് അവാര്‍ഡുകളും നേടി. ഔദ്യോഗിക ഫലപ്രഖ്യാപനം ക്രൈസ്തവ എഴുത്തുപുര ഒന്നാമത് ആനുവൽ കോൺഫറൻസിൽ ക്വിസ് മാസ്റ്ററായിരുന്ന പാസ്റ്റർ ഡാർവിൻ എം വിൽസൺ പ്രഖ്യാപിച്ചു.
ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് മത്സരങ്ങളുടെ നടത്തിപ്പിനായി ഒരുക്കിയിരുന്നത്. മത്സരത്തിൽ പങ്കെടുത്തവർക്കും വിജയിച്ചവർക്കും കാനഡ ചാപ്റ്റർ പ്രതിനിധികൾ അഭിനന്ദനങ്ങൾ അറിയിച്ചു.

കോവിഡ് 19 മഹാമാരി ലോകത്തെ നിശ്ചലമാക്കിയ ഈ ദിനങ്ങളിൽ ബൈബിൾ കൂടുതൽ പഠിക്കുവാനും അതുവഴി ദൈവ വചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചത് എന്നും, കാനഡ ബൈബിൾ കോണ്ടസ്റ്റ്- സീസൺ2 കൂടുതൽ പുതുമകളോടെ നടത്തുന്നതായിരിക്കും എന്നും സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.