മലയാളി പെന്തെക്കോസ്ത് സമൂഹത്തിന് ജനകീയനായ ആത്‍മീയനേതാവായിരുന്നു പാസ്റ്റർ പി എസ് ഫിലിപ്പ്

K U Jineesh kumar MLA
Konni

അസംബ്ലിസ് ഓഫ് ഗോഡ് സൂപ്രണ്ട് റവ. പി എസ് ഫിലിപ്പിന് ആദരാഞ്ജലികൾ.
മലയാളി പെന്തെകോസ്ത് സമൂഹത്തിന് ജനകീയനായ ആത്‍മീയനേതാവായിരുന്നു പാസ്റ്റർ പി എസ് ഫിലിപ്പ്.
കേരളത്തിലെ അദ്ധ്യാത്മിക നേതൃ നിരയിലെ സൗമ്യമായ സാന്നിധ്യം. ലോകമെമ്പാടും പ്രവർത്തന നിരതരായിരിക്കുന്ന നൂറു കണക്കിന് ആധ്യാത്മിക പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞു വെച്ച് ഋഷി തുല്യമായ ജീവിതം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

ആത്മീയപ്രവർത്തനങ്ങൾക്കൊപ്പം കാരുണ്യപ്രവർത്തനങ്ങൾക്കും സാമൂഹികസേവനത്തിനും പ്രാധാന്യം നൽകിയിരുന്ന ഇദ്ദേഹം ഒരു തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.