നഷ്ടമായത് ജനകീയ നേതാവിനെ

ഡോ.കെ. ജെ. മാത്യു, പുനലൂർ ജനറൽ സെക്രട്ടറി, SIAG

കേരളത്തിലെ അസംബ്ലീസ് ഓഫ് ഗോഡ് ചരിത്രത്തിൽ തന്റെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തി കടന്നുപോയ ഒരു സൂപ്രണ്ടാണ് ഡോ. പി. എസ്. ഫിലിപ്പ്. സ്നേഹവും കരുതലും എന്നും സമന്വയിപ്പിച്ച ദൈവദാസൻ. ഏതു സാധാരണക്കാരനും നേരവും കാലവും നോക്കാതെ അടുത്ത് വന്ന്‌ കാര്യങ്ങൾ പറയാൻ അനുവദിക്കുന്ന മട്ടും മാതിരിയും ഉള്ള ശുശ്രൂഷകൻ. സമവായത്തിന്റെ പാത തിരഞ്ഞെടുത്ത ജനകീയനായ ഒരു നേതാവ്. ആയിരക്കണക്കിന് എ.ജി.ക്കാരുടെ മനസ്സുകളിൽ അദ്ദേഹം ഒരു നൊമ്പരമായി ബാക്കിനിൽക്കും. ഫിലിപ്പ് സാറിൽ നിന്ന് മികച്ച ശുശ്രൂഷാ പാഠങ്ങൾ ഉൾക്കൊണ്ട നിരവധി യുവസുവിശേഷകർക്ക് അദ്ദേഹം എന്നും ആവേശമായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.