പ്രിയ സ്നേഹിതൻ പാസ്റ്റർ പി എസ് ഫിലിപ്പിനെ ഓർക്കുമ്പോൾ

പാസ്റ്റർ ഏബ്രഹാം ജോസഫ്
നാഷണൽ പ്രസിഡന്റ്
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്

കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ പി.എസ്.ഫിലിപ്പ് എൻ്റെ അടുത്ത സ്നേഹിതരിൽ ഒരാളായിരുന്നു.അദ്ദേഹം സെമിനാരിയിൽ ബി.ഡിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ അവധിക്കാലത്ത് സുവിശേഷ പ്രവർത്തനത്തിന് വേണ്ടി 1967-68ൽ ഞാൻ പ്രവർത്തിച്ചു കൊണ്ടിരുന്ന എവരിഹോം ക്രൂസേഡിനോപ്പം ചേർന്ന് 2 മാസം പ്രവർത്തിച്ചു.അന്ന് ഞങ്ങൾ ഉത്തർപ്രദേശിൽ പ്രതാപ്ഘട്ട് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. വാഹന സൗകര്യങ്ങൾ കുറവായിരുന്നത് കൊണ്ട് ദീർഘദൂരം കാൽനടയായി സഞ്ചരിച്ച് അനേക ഗ്രാമങ്ങളിലും, ഭവനങ്ങളിലും യേശുവിനെക്കുറിച്ച് പ്രഘോഷിപ്പാൻ കർത്താവ് സഹായിച്ചു.

സുവിശേഷത്തിൻ്റെ അഗ്നി തന്നിൽ കത്തിജ്വലിക്കുന്നത് തൻ്റെ പ്രവർത്തനത്തിൽ എനിക്ക് കാണാൻ സാധിച്ചിട്ടുണ്ട്. അത്യുത്സാഹത്തോടെ കർത്താവിന് വേണ്ടി പ്രവർത്തിച്ച പാസ്റ്റർ പി എസ് ഫിലിപ്പ് പിന്നീട് അസംബ്ളീസ് ഒഫ് ഗോഡ് സഭകളുടെ മലയാളം ഡിസ്ട്രിക്ടിൻ്റെ അമരക്കാരനായി. ആ പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ തൻ്റെ പങ്ക് വലുതായിരുന്നു.

ഒരു നല്ല സുവിശേഷകൻ, പ്രഭാഷകൻ, ഉപദേഷ്ടാവ്, എഴുത്തുക്കാരൻ, സംഘാടകൻ എന്നീ നിലകളിൽ താൻ പ്രശോഭിച്ചുകൊണ്ടിരുന്നു.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിനോട് പാസ്റ്റർ പി എസ് ഫിലിപ്പ് എന്നും വളരെ സ്നേഹത്തോടും ആദരവോടും കൂടെ വർത്തിച്ചത് സ്മരണീയമാണ്.ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ സ്ഥാപക പ്രസിഡൻ്റ പാസ്റ്റർ പി ജെ തോമസിനോടുള്ള തൻ്റെ സ്നേഹ ബന്ധവും ഞാൻ ഓർക്കുന്നു.

പാസ്റ്റർ പി എസ് ഫിലിപ്പ് സാറിൻ്റെ വേർപാടിൽ ദു:ഖത്തിലായിരിക്കുന്ന അദ്ദേഹത്തിൻ്റെ കുടുംബത്തോടും, അസംബ്ളിസ് ഓഫ് ഗോഡ് സഭകളോടും എൻ്റെയും, ശാരോൻ ഫെല്ലോഷിപ്പ് സഭകളുടേയും ദു:ഖവും പ്രത്യാശയും അറിയിക്കുന്നതിനോടോപ്പം നമ്മുടെ കർത്താവിൻ്റെ പ്രത്യക്ഷതയിൽ അനേക വിശുദ്ധന്മാർ ഉയർത്തെഴുന്നേൽക്കുമ്പോൾ വീണ്ടും കാണാം എന്ന് പ്രത്യാശിക്കുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.