അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ടും എന്റെ ആത്മാർത്ഥ സ്നേഹിതനുമായിരുന്ന പാസ്റ്റർ പി എസ് ഫിലിപ്പിന്റെ ദേഹവിയോഗം ഏറെ വേദനയോടെയാണ് കേട്ടത്.

പത്തനാപുരം പുത്തൻപറമ്പിൽ ഭവനത്തിൽ നിന്നാണ് അദ്ദേഹം വിവാഹം കഴിച്ചത്. ആ സമയം മുതൽ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ആരംഭിച്ചതാണ്. അദ്ദേഹത്തിന്റെ ഭാര്യാമാതാവും എന്റെ വലിയമ്മച്ചിയും പത്തനാപുരം ശാലേം സഭയിലെ ആദ്യ കാല വിശ്വാസികൾ ആയിരുന്നു. വ്യക്തിപരമായി എന്നോട് ഏറെ ബന്ധം പുലർത്തിയിരുന്ന താൻ അമേരിക്കയിൽ വരുമ്പോഴൊക്കെയും കാണുകയും കൂട്ടായ്മ ബന്ധം പുലർത്തുകയും ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ ലളിത ജീവിതം, വചന പാണ്ഡിത്യം, ഓർമ ശക്തി, സ്നേഹം എന്നും അദ്ദേഹത്തെ സമൂഹത്തിൽ വ്യത്യസ്തനാക്കി നിർത്തിയിരുന്നു.
Download Our Android App | iOS App
മലങ്കരയിലെ പെന്തക്കോസ്തു ചരിത്രത്തിൽ തന്റെതായ അദ്ധ്യായങ്ങൾ ഏറെ ഭംഗിയോടെ എഴുതി തീർത്ത് ആണ് കർത്തൃ ഭ്യത്യൻ അക്കരെ നാട്ടിൽ എത്തിയത്. എജി സഭക്ക് മാത്രമല്ല പെന്തക്കോസ്തു പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്.
ആകസ്മികം എന്ന് തോന്നാം, എന്നാൽ ദൈവത്തിന് എല്ലാം മുൻനിർണയ പ്രകാരമാണല്ലോ. ആ പ്രത്യാശ തീരത്ത് ഒരുമിച്ചു കാണാം എന്ന പ്രതീക്ഷയോടെ……