പുതിയ സംയുക്ത സേനാ തലവനായി മനോജ് മുകുന്ദ് നരവനെ

ഡൽഹി: രാജ്യത്തിന്റെ പുതിയ സംയുക്ത സേനാ തലവനായി മനോജ് മുകുന്ദ് നരവണയെ നിയമിച്ചു.
ജനറൽ ബിപിൻ റാവത്തിൻ്റെ നിര്യാണത്തെതുടർന്നാണ് നിയമനം.
നിലവിലുള്ള സാഹചര്യത്തെ അതിജീവിച്ച് രാജ്യസുരക്ഷയ്ക്ക് സൈനികരുടെ ആത്മവിശ്വാസം പകരുവാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
2019 ഡിസംബർ 31ന് ആണ് ബിപിൻ റാവത്തിന്റെ പിൻഗാമിയായി മനോജ് മുകുന്ദ് നരവണെ ഇന്ത്യൻ കരസേന മേധാവിയായി ചുമതലയേറ്റത്. 1980 ജൂണിൽ തന്റെ 20ാം വയസ്സിലാണ് നരവണെ ഇന്ത്യൻ ആർമിയുടെ ഭാഗമായത്. മഹാരാഷ്ട്രയിലെ പുണെ സ്വദേശിയാണ് നരവണെ. കരസേന മേധാവി പദവിയിലെത്തുന്നതിന് മുൻപ് കരസേനയുടെ 40ാം ഉപമേധാവി പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 2019 ഡിസംബർ 16ന് വിജയ് ദിവസിന് മുൻപാണ് നരവണെയെ ഇന്ത്യയുടെ കരസേന മേധാവിയായി പ്രഖ്യാപിച്ചത്.

post watermark60x60

-ADVERTISEMENT-

You might also like